A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 02/02/2017

 

 


ഭിന്നശേഷിക്കാര്‍ക്ക് മത്സരപരീക്ഷാ പരിശീലനം

എംപ്ലോയ്‌മെന്റ് വകുപ്പ് ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന കൈവല്യ പദ്ധതിയിലുള്‍പ്പെടുത്തി തിരുവനന്തപുരത്തെ വികലാംഗര്‍ക്കായുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷയെ ആസ്പദമാക്കി 25 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനം നടത്തുന്നു. എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകള്‍ ഒഴികെയുള്ള പ്രദേശത്തെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍, സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, വികലാംഗര്‍ക്കായുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉപ്പളം റോഡ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫെബ്രുവരി എട്ടിന് മുമ്പ് അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ലഭിച്ച മാര്‍ക്ക് ശതമാനം, എ.പി.എല്‍/ബി.പി.എല്‍, പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ വിശദവിവരങ്ങള്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പി.എന്‍.എക്‌സ്.487/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|