A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 04/02/2017

 

 


മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം : സെലക്ഷന്‍ ട്രയല്‍

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2017-18 അധ്യയന വര്‍ഷത്തേക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി ആറ് മുതല്‍ 23 വരെ പതിനാല് ജില്ലകളിലുള്ള വിവിധ വേദികളിലായി നടത്തും. താത്പര്യമുള്ള പട്ടികജാതി/പട്ടികവര്‍ഗത്തിലുള്ള കായിക പ്രതിഭയുള്ള വിദ്യാര്‍ത്ഥികള്‍ സെലക്ഷനായി എത്തിച്ചേരേണ്ട തീയതി, സ്ഥലം, ജില്ല എന്ന ക്രമത്തില്‍ ചുവടെ. ഫെബ്രുവരി ആറ് - ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബന്തടുക്ക (കാസര്‍ഗോഡ്), ഏഴ് - പോലീസ് ഗ്രൗണ്ട് (കണ്ണൂര്‍), എട്ട് - എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കല്‍പ്പറ്റ (വയനാട്), ഒന്‍പത് - ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ്, കോഴിക്കോട് (കോഴിക്കോട്), പത്ത് - വി.എം.സി ഗവ. എച്ച്.എസ്.എസ്. വണ്ടൂര്‍ (മലപ്പുറം), 13 - വിക്ടോറിയ കോളേജ്, പാലക്കാട് (പാലക്കാട്), 14 - മുനിസിപ്പല്‍ സ്റ്റേഡിയം, തൃശൂര്‍ (തൃശൂര്‍), 15 - മഹാരാജാസ് കോളേജ് ഗ്രൗണ്ട്, എറണാകുളം (എറണാകുളം), 16 - ഗവ. വി.എച്ച്.എസ്.എസ്, വാഴത്തോപ്പ് (ഇടുക്കി), 17 - നെഹ്‌റു സ്റ്റേഡിയം, നാഗമ്പടം (കോട്ടയം), 20 - എസ്.ഡി.വി.എച്ച്.എസ്.എസ് ആലപ്പുഴ (ആലപ്പുഴ), 21 - മുനിസിപ്പല്‍ സ്റ്റേഡിയം, പത്തനംതിട്ട (പത്തനംതിട്ട), 22 - മുനിസിപ്പല്‍ സ്റ്റേഡിയം, കൊല്ലം (കൊല്ലം), 23 - സെന്‍ട്രല്‍ സ്റ്റേഡിയം, തിരുവനന്തപുരം (തിരുവനന്തപുരം). കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 - 2381601. പി.എന്‍.എക്‌സ്.518/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|