A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 04/02/2017

 

 


പ്രത്യേക പരിഗണന ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം : ഭരണാനുമതിയായി

സംസ്ഥാനത്ത് ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എട്ടുകോടി നാല്‍പ്പത്തിനാല് ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി അഞ്ഞൂറ് രൂപയുടെ ധനസഹായത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഭരണാനുമതിയായി. ബുക്ക്, സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങാനും യൂണിഫോം അലവന്‍സിനും യാത്രപ്പടി അലവന്‍സിനും പ്രതിവര്‍ഷം അഞ്ഞൂറ് രൂപ വീതവും എസ്‌കോര്‍ട്ട് അലവന്‍സ് 750 രൂപ വീതവും റീഡേഴ്‌സ് അലവന്‍സ് അഞ്ഞൂറ് രൂപ വീതവുമാണ് അനുവദിച്ചത്. ഇതു പ്രകാരം 41,948 കുട്ടികള്‍ക്ക് ബുക്ക്, സ്റ്റേഷനറി അവലന്‍സും യൂണിഫോം അലവന്‍സും യാത്രപ്പടിയും 27,242 പേര്‍ക്ക് എസ്‌കോര്‍ട്ട് അലവന്‍സും 2,286 പേര്‍ക്ക് റീഡേഴ്‌സ് അലവന്‍സും ലഭിക്കും. പി.എന്‍.എക്‌സ്.523/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|