A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 06/02/2017

 

 


മുഖ്യമ്രന്ത്രിയുടെ പൊതുജന സേവന, ഇ-ഗവേണന്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പൊതുജന സേവനരംഗത്തെ നവീന സംരംഭങ്ങള്‍ക്കുളള മുഖ്യമന്ത്രിയുടെ പുരസ്‌കാരവും (2015) സംസ്ഥാന ഇ-ഗവേണന്‍സ് (2014-15) പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഫെബ്രുവരി 13ന് വൈകിട്ട് അഞ്ചിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ പൊതു ജനസേവന മികവിന് ഏര്‍പ്പെടുത്തിയ നവീനസംരംഭക പുരസ്‌കാരങ്ങള്‍ നാല് വിഭാഗങ്ങളിലായാണ് നല്‍കുക. പേഴ്‌സണല്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ കണ്ണൂര്‍ മലബാര്‍ ക്യന്‍സര്‍ സെന്ററും പബ്ലിക് സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം നടത്തുന്ന മഹിളാ സമഖ്യ സൊസൈറ്റിയും പബ്ലിക് സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ കേരള ശുചിത്വ മിഷനും പ്രൊസിജ്വറല്‍ ഇന്റര്‍വെന്‍ഷന്‍സ് വിഭാഗത്തില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് കേരള സെന്ററും പുരസ്‌കാരങ്ങള്‍ നേടി. സ്റ്റാഫ് റിക്രൂട്ട്‌മെന്റിനും പരിശീലനത്തിനും നടത്തിയ പ്രയത്‌നങ്ങള്‍ക്കാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് അവാര്‍ഡ്. മാലിന്യ നിര്‍മാര്‍ജനത്തിനായി നടത്തിയ ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്ന ആശയവും സേവനവും ശുചിത്വ മിഷനും സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുളള തിരഞ്ഞെടുത്ത അംഗന്‍വാടികളുടെ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കിയത് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിനും അവാര്‍ഡ് നേടിക്കൊടുത്തു.. അവാര്‍ഡ് ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ബഹുമതി പത്രവും ലഭിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. കെ.എം. എബ്രഹാം, പോള്‍ ആന്റണി, റ്റി.കെ. ജോസ് (പ്രിന്‍സിപ്പല്‍ സെക്രട്ടറി), ഡോ. കെ.പി. കണ്ണന്‍, (മുന്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്) സത്യജീത് രാജന്‍ (ഡയറക്ടര്‍ ജനറല്‍ ,ഐ.എം.ജി) എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. ഇ-ഗവേണന്‍സ് രംഗത്തെ അനുകരണീയമായ മാതൃകകളെ പ്രോത്സാഹിപ്പിക്കുന്നതിനുളള സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡ്. ഇ-ഗവേണന്‍സ് ലീഡര്‍, ഇ-സിറ്റിസണ്‍ സര്‍വീസ് ഡെലിവറി, ഇം ഗവേണന്‍സ്, ഇ-ലേണിംഗ്, ലോക്കല്‍ ലാംഗ്വേജ് കണ്ടന്റ് ഡവലപ്‌മെന്റ്, മികച്ച വെബ്‌സൈറ്റ്, അക്ഷയ കേന്ദ്രങ്ങള്‍, ഇ-ഗവേണന്‍സ് ജില്ല എന്നീ വിഭാഗങ്ങളിലാണ് നല്‍കുന്നത്. അവാര്‍ഡ് ജേതാക്കളുടെ വിവരം ചുവടെ. ഇ-ലേണിംഗ് : ഒന്നാം സ്ഥാനം - എജ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍, കോഴിക്കോട്, രണ്ടാം സ്ഥാനം - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്. സോഷ്യല്‍ മീഡിയ ആന്റ് ഇ-ഗവേണന്‍സ് : ഒന്നാം സ്ഥാനം - ഇല്ല, രണ്ടാം സ്ഥാനം - വിനോദസഞ്ചാര വകുപ്പ്, മൂന്നാം സ്ഥാനം - പൊതുമരാമത്ത് വകുപ്പ്. ഇ-ഗവേണന്‍സ് ലീഡര്‍ : രണ്ടാം സ്ഥാനം - നൗഫല്‍, ഐ.ടി @ സ്‌കൂള്‍, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് - സുജിത് കുമാര്‍, എം.എസ്. മനു (ഹാര്‍ബര്‍ എന്‍ജിനീയറിംഗ്). ഇ-സിറ്റിസണ്‍ സര്‍വീസ് ഡെലിവറി : ഒന്നാം സ്ഥാനം - പോലീസ്, സര്‍വശിക്ഷാ അഭിയാന്‍, രണ്ടാം സ്ഥാനം - കെ.എസ്.ഇ.ബി, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, ജലവിഭവ വകുപ്പ്. മൂന്നാം സ്ഥാനം - വനം, കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍, സപ്ലൈകോ. മികച്ച അക്ഷയ സെന്റര്‍ : ഒന്നാം സ്ഥാനം : പടുപ്പ്, കാസര്‍ഗോഡ് അക്ഷയ, രണ്ടാം സ്ഥാനം - അക്ഷയ ഇ-സെന്റര്‍, കണമല, കോട്ടയം, ഏഴംകുളം ഗ്രാമപഞ്ചായത്ത്, പറക്കോട്, പത്തനംതിട്ട, അക്ഷയ സെന്റര്‍, വണ്ണപ്പുറം, ഇടുക്കി. മൂന്നാം സ്ഥാനം - അക്ഷയ സെന്റര്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, പത്തനംതിട്ട, അക്ഷയ 2-കേന്ദ്ര, രാമന്‍കുളങ്ങര, കൊല്ലം. മികച്ച വെബ്‌സൈറ്റ് : ഒന്നാം സ്ഥാനം - സാംസ്‌കാരിക വകുപ്പ്, രണ്ടാം സ്ഥാനം - മ്യൂസിയം, മൃഗശാല. അവാര്‍ഡ് ജേതാക്കള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രി വിതരണം ചെയ്യും. പി.എന്‍.എക്‌സ്.542/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|