A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 06/02/2017

 

 


എന്‍ജിനീയറിംഗ്, മെഡിക്കല്‍, അഗ്രിക്കള്‍ച്ചര്‍ കോഴ്‌സുകള്‍ - സ്‌പോര്‍ട്‌സ് ക്വാട്ട - അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ എന്‍ജിനീയറിംഗ്, മെഡിക്കല്‍, ആയുര്‍വേദ, ഹോമിയോപതിക്, അഗ്രികള്‍ച്ചര്‍ കോളേജുകളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2017 ലെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുളള കായിക താരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെയും കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് ഉള്‍പ്പെടെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. 2015, 2016 വര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുളള കായികയിനങ്ങളില്‍ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ മൂന്നാം സ്ഥാനമാണ് കുറഞ്ഞ യോഗ്യത. ഈ വര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സ് പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കൂ. അപേക്ഷകര്‍ സ്‌പോര്‍ട്‌സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുന്‍ഗണനാക്രമത്തില്‍ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറിയും. സ്‌കൂള്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും (സ്‌പോര്‍ട്‌സ്) സാക്ഷ്യപ്പെടുത്തണം. സ്‌പോര്‍ടസ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌പോര്‍ട്‌സ് നേട്ടത്തിന് മാര്‍ക്ക് നിശ്ചയിക്കുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുറപ്പെടുവിച്ചിട്ടുളള പ്രോസ്‌പെക്ടസില്‍ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാര്‍ക്കും ഉളളവരുടെ അപേക്ഷകള്‍ മാത്രമേ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനും പരിഗണിക്കൂ. പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഫെബ്രുവരി 28 തന്നെയായിരിക്കും സ്‌പോര്‍ട്‌സ് കൗണ്‍സിലിലും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം -1 ഫോണ്‍: 0471 2330167, 2331546. പി.എന്‍.എക്‌സ്.543/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|