A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 09/02/2017

 

 


സംസ്ഥാന മാധ്യമ അവാര്‍ഡ് 2015: ന്യൂസ് റീഡര്‍ വിഭാഗത്തിലേക്ക് എന്‍ട്രികള്‍ - അവസാന തീയതി ഇന്ന് (ഫെബ്രുവരി പത്ത്)

സംസ്ഥാന മാധ്യമ അവാര്‍ഡ് 2015 ന് പരിഗണിക്കപ്പെടാന്‍ ടി.വി ന്യൂസ് റീഡര്‍ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. മുമ്പ് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചപ്പോള്‍ ഈ വിഭാഗം ഉള്‍പ്പെട്ടിരുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിക്കുന്നത്. 2015 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവിലെ വാര്‍ത്താവായനയാണു അവാര്‍ഡിനു പരിഗണിക്കുക. മലയാളം ടി.വി ചാനലുകളിലെ വാര്‍ത്താ ബുളളറ്റിനില്‍ സംപ്രേഷണം ചെയ്ത ഏഴു മിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളുടെ ഡിവിഡി ഫോര്‍മാറ്റ് ആണ് സമര്‍പ്പിക്കേണ്ടത്. എന്‍ട്രിയോടൊപ്പം ടൈറ്റില്‍, ഉളളടക്കം, ദെര്‍ഘ്യം, വിവരണ പാഠം എന്നിവ എഴുതി നല്‍കണം. ഒരു ബുളളറ്റിന്റെ ഭാഗങ്ങള്‍ വെവ്വേറെ സമര്‍പ്പിക്കരുത്. എന്‍ട്രി സമഗ്രമായിരിക്കണം. വാര്‍ത്ത സപ്രേഷണം ചെയ്ത ടി.വി ചാനലിന്റെ പേര്, സംപ്രേഷണ തീയതി ന്യൂസ് റീഡറുടെ ഫോട്ടോ അടങ്ങിയ ബയോഡേറ്റാ എന്നിവ എന്‍ട്രിയോടൊപ്പം പ്രത്യേകം പേജില്‍ ചേര്‍ത്തിരിക്കണം. ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് പരമാവധി രണ്ട് എന്‍ട്രികള്‍ അയയ്ക്കാം. ഓരോ എന്‍ട്രിയും പ്രത്യേകം കവറില്‍ അയയ്ക്കണം. കവറിനു പുറത്ത് മത്സര വിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. വാര്‍ത്താവായന അപേക്ഷകന്‍ നടത്തിയതാണെന്നതിന് ടി.വി ചാനലിലെ ന്യൂസ് എഡിറ്ററുടേയോ മറ്റ് അധികാരിയുടേയോ സക്ഷ്യപത്രവും ഉളളടക്കം ചെയ്യണം. എന്‍ട്രികള്‍ ഇന്ന് (ഫെബ്രുവരി പത്ത്) വൈകുന്നേരം അഞ്ചു മണിക്കകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -695 001 എന്ന വിലാസത്തില്‍ ലഭിക്കണം. പി.എന്‍.എക്‌സ്.579/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|