A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 09/02/2017

 

 


രാജ്യാന്തര നാടകോത്സവം : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 13ന് തുടങ്ങും

ഫെബ്രുവരി 20 മുതല്‍ 28 വരെ തൃശൂരില്‍ നടക്കുന്ന അന്തര്‍ദേശീയ നാടകോത്സവത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഫെബ്രുവരി 13ന് രാവിലെ പത്ത് മുതല്‍ www.theatrefestivalkerala.com വെബ്‌സൈറ്റില്‍ ലഭ്യമാകും. മൊത്തം ടിക്കറ്റിന്റെ 30 ശതമാനം മാത്രമാണ് ഓണ്‍ലൈനിലൂടെ വിതരണം ചെയ്യുന്നത്. ഒരാള്‍ക്ക് ഒരു ദിവസം ഏതെങ്കിലും മൂന്ന് അവതരണങ്ങളുടെ ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ. ഒരു നാടകത്തിന്റെ പരമാവധി രണ്ട് ടിക്കറ്റുകളാണ് ഒരാള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാവുക. ഓണ്‍ലെന്‍ ടിക്കറ്റുകള്‍ അക്കാദമി ഓഫീസില്‍ നിന്ന് ഫെബ്രുവരി 18 രാവിലെ 11 മണി മുതല്‍ ലഭ്യമാകും. നാടകങ്ങള്‍ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും ടിക്കറ്റുകള്‍ കൈപ്പറ്റാത്ത പക്ഷം ബുക്കിംഗ് ക്യാന്‍സല്‍ ആകും. ഭരത് മുരളി തിയേറ്റര്‍, കെ.ടി മുഹമ്മദ് സ്മാരക തിയേറ്റര്‍, തോപ്പില്‍ ഭാസി ബ്ലാക് ബോക്‌സ് തിയേറ്റര്‍,ദ സിം തിയേറ്റര്‍ എന്നീ നാല് വേദികളിലെ അവതരണത്തിനു മാത്രമേ ടിക്കറ്റ് നിയന്ത്രണമുള്ളൂ. അവശേഷിക്കുന്ന വേദികളില്‍ പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമില്ലെന്ന് കേരള സംഗീത നാടക അക്കാദമി അറിയിച്ചു. പി.എന്‍.എക്‌സ്.586/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|