A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 13/02/2017

 

 


റുപേ കിസാന്‍ കാര്‍ഡ് വിതരണം: പ്രാഥമിക സഹകരണ ബാങ്കുകള്‍ മാര്‍ച്ച് 31നകം ലക്ഷ്യം കൈവരിക്കും - മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളത്തിലെ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്ത 6.53 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മാര്‍ച്ച് 31 നകം റുപേ കിസാന്‍ കാര്‍ഡുകളാക്കി മാറ്റുന്നതിന് സഹകരണ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘം അസോസിയേഷന്‍ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. മുഴുവന്‍ കര്‍ഷകര്‍ക്കും പ്രാഥമിക ബാങ്കുകളിലൂടെ കാര്‍ഷിക വായ്പകളും മറ്റ് ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ക്ഷേമപെന്‍ഷനും ഗ്യാസ്‌സബ്‌സിഡിയു മടക്കമുള്ള ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സൗകര്യങ്ങളും റുപ്പേ കിസാന്‍ കാര്‍ഡിലൂടെ നല്‍കുന്നതിന് സാധിക്കുമെന്ന് നബാര്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. പദ്ധതി പ്രകാരം പ്രാഥമിക സര്‍വീസ് സഹകരണ ബാങ്ക് ഉപഭോക്താക്കളുടെ സേവിംഗ്‌സ് ബാങ്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് അതത് ജില്ലാ സഹകരണ ബാങ്കുകളില്‍ തുറക്കും. എന്നാല്‍ ജില്ലാ ബാങ്ക് ബ്രാഞ്ചില്‍ നിന്നും ഈ അക്കൗണ്ടുകളിലൂടെ നേരിട്ട് പണം പിന്‍വലിക്കാന്‍ അനുവദിക്കില്ല. മറിച്ച് എ.ടി.എം/പോസ്(ATM/PoS) മെഷീനുകള്‍ അല്ലെങ്കില്‍ പ്രാഥമിക സംഘങ്ങളുടെ ബ്രാഞ്ചുകള്‍ വഴി കര്‍ഷകര്‍ക്ക് പണം പിന്‍വലിക്കാം. റുപ്പേ കാര്‍ഡ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ ഡെബിറ്റ് കാര്‍ഡായും, കാര്‍ഷിക വായ്പാ അക്കൗണ്ടില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡായും ഉപയോഗിക്കാം. കേരളത്തിലെ 1625 പ്രാഥമിക സഹകരണ സംഘങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സാങ്കേതികവിദ്യ അധിഷ്ഠിതമായ സേവനങ്ങള്‍ നല്‍കുക മാത്രമാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാഥമിക ബാങ്കുകളുടെ ബിസിനസിനെയേ, ഉപഭോക്താക്കളുടെ എണ്ണത്തെയോ ഈ നടപടി ദോഷകരമായി ബാധിക്കില്ല. ഇക്കാര്യത്തില്‍ ജില്ലാ സഹകരണ ബാങ്കുകളും അതത് ജില്ലകളിലെ പ്രാഥമിക സംഘങ്ങളും ഒരു നയരേഖയുടെ അടിസ്ഥാനത്തില്‍ യോജിക്കണമെന്നും പരസ്പര ധാരണയോടെ മാര്‍ച്ച് 31നകം ലക്ഷ്യം കൈവരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കേരളത്തിലെ കാര്‍ഷിക വായ്പാ രംഗത്ത് സഹകരണ മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിന് പ്രാഥമിക ബാങ്കുകള്‍ സ്വന്തം ഫണ്ടില്‍ നിന്നും കാര്‍ഷിക വായ്പ കൂടുതലായി അനുവദിച്ച് നല്‍കണമെന്നും അതിനു നബാര്‍ഡില്‍ നിന്നും പലിശ സബ്‌സിഡി ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. റുപ്പേ കാര്‍ഡ് അധിഷ്ഠിത സേവനങ്ങള്‍ നല്കാന്‍ കഴിയുന്നതിലൂടെ സഹകരണ ബാങ്കുകളിലേക്ക് യുവജനങ്ങളും വിദ്യാര്‍ത്ഥികളും അടക്കമുള്ള പുതുതലമുറ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിച്ച് പ്രാഥമിക ബാങ്കുകളുടെ ബിസിനസ്സില്‍ വന്‍ വര്‍ധന നേടണമെന്നും മന്ത്രി അവശ്യപ്പെട്ടു. യോഗത്തില്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘം അസോസിയേഷന്‍ പ്രസിഡന്റ് വി.ജോയ് എം.എല്‍.എ, സഹകരണ സ്‌പെഷ്യല്‍ സെക്രട്ടറി പി.വേണുഗോപാല്‍, സഹകരണസംഘം രജിസ്ട്രാര്‍ ലളിതാംബിക, നബാര്‍ഡ് ഉദ്യോഗസ്ഥര്‍, പി.എ.സി.എസ് അസോസിയേഷന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.എന്‍.എക്‌സ്.627 /17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|