A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 14/02/2017

 

 


നവകേരളമിഷന്‍ കേരളത്തിന്റെ ഭാവി എന്താവണമെന്ന കാഴ്ചപ്പാടോടെ: മന്ത്രി കെ.ടി. ജലീല്‍

*കുടുംബശ്രീ നവകേരള ആക്ഷന്‍ പ്ലാന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ ഭാവി എന്താവണമെന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ നവകേരള മിഷന്‍ ആരംഭിച്ചതെന്നും നവകേരളമിഷന്റെ നടത്തിപ്പില്‍ കുടുംബശ്രീയെ വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കുകയാണെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. ഐഎംജിയില്‍ കുടുംബശ്രീ നവകേരള ആക്ഷന്‍ പ്ലാന്‍ ശില്പശാല ഉദ്ഘാടനവും സരസ് മേള മാധ്യമ അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരളമിഷനിലെ നാലു പ്രധാന മിഷനുകളെയും പ്രായോഗികതലത്തിലെത്തിക്കുന്നതിനുള്ള പല നിര്‍ണായകമായ ചുമതലകളും കുടുംബശ്രീയെ ഏല്‍പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കുടുംബശ്രീയുടെ കാര്യപ്രാപ്തിയില്‍ വിശ്വാസമുള്ളതുകൊണ്ടാണിത്. ലൈഫ് മിഷനില്‍ ഭവന രഹിതരെ കണ്ടെത്താനുള്ള സര്‍വേ നടത്തുന്നതിനും കുടുംബശ്രീയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും ഭവനരഹിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ആനുകൂല്യം ലഭിക്കുന്നവര്‍ അത് ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ട്. പലപ്പോഴും യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ പട്ടികയില്‍ ഇടംപിടിക്കാറില്ല. ലൈഫ് മിഷന്‍ സര്‍വേ നടത്തുന്നവര്‍ സത്യസന്ധമായി വേണം നടത്തേണ്ടത്. ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടവരുടെ വ്യക്തമായ കണക്കാണ് സര്‍ക്കരിന് ലഭിക്കേണ്ടത്. അര്‍ഹതപ്പെട്ട ഒരാളും സര്‍വേയില്‍ വിട്ടുപോകരുത്. രാഷ്ട്രീയ, മത, ജാതി താത്പര്യങ്ങള്‍ സ്വാധീനം ചെലുത്തരുതെന്നും മന്ത്രി പറഞ്ഞു. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാര്‍ഗരേഖ യോഗത്തില്‍ അധ്യക്ഷത വഹിച്ച കെ.മുരളീധരന്‍ എം.എല്‍.എ.യ്ക്കു നല്‍കി മന്ത്രി പ്രകാശനം ചെയ്തു. കുടുംബശ്രീ സംഘടിപ്പിച്ച സരസ് മേളയില്‍ മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കുള്ള അവാര്‍ഡുകള്‍ ഇഗ്നേഷ്യസ് പെരേര (ദി ഹിന്ദു-റിപ്പോര്‍ട്ടര്‍), ജി. ഹസ്താമലകന്‍ (മലയാള മനോരമ-റിപ്പോര്‍ട്ടര്‍), സനല്‍ ഡി. പ്രേം (ദേശാഭിമാനി-റിപ്പോര്‍ട്ടര്‍), രാഹുല്‍ ആര്‍. പട്ടം (മലയാള മനോരമ), അജിത് പനച്ചിക്കല്‍ (മാതൃഭൂമി-ഫോട്ടോഗ്രാഫര്‍), ആര്‍.പി. വിനോദ് (ഏഷ്യാനെറ്റ്- റിപ്പോര്‍ട്ടര്‍) എന്‍. ഷിജു (ന്യൂസ് 18-ക്യാമറാമാന്‍) എന്നിവര്‍ക്ക് മന്ത്രി വിതരണം ചെയ്തു. ഹരിതകേരള മിഷന്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ഡോ. വി.കെ. ബേബി, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. വാസുകി തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.634/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|