A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 17/02/2017

 

 


നോട്ട് റദ്ദാക്കല്‍ സമ്പദ് ഘടനയ്ക്ക് ആഘാതം: ചന്ദ്രശേഖര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

നോട്ട് റദ്ദാക്കല്‍ കേരള സമ്പദ് ഘടനയ്ക്കുണ്ടാക്കിയ ആഘാതം ഇതുമായിബന്ധപ്പെട്ട് പഠിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയമിച്ച പ്രൊഫ. സിപി. ചന്ദ്രശേഖര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ വാണിജ്യ ബാങ്കുകളുടെ പ്രവര്‍ത്തനത്തിനു പരിമിതിയുണ്ടെന്നും സഹകരണ സംഘങ്ങളാണ് ജനങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാനായി അവിടെ നിലകൊള്ളുന്നത് അതുകൊണ്ട് പിന്‍വലിച്ച നോട്ടുകള്‍ മാറ്റിനല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് അവസരം നല്‍കാതിരുന്നത് സംസ്ഥാനത്തെ മൊത്തം ധനകാര്യ ഇടപാടുകളെയും അവതാളത്തിലാക്കിയെന്ന് റിപ്പോര്‍ട്ട്. കറന്‍സി വഴിയുള്ള ക്രയവിക്രയങ്ങള്‍ മാത്രം നിലനില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ നോട്ട് റദ്ദാക്കല്‍ അസംഘടിത മേഖലയിലും നിര്‍മാണ ഉത്പാദന മേഖലകളിലും വിനോദ സഞ്ചാര മേഖലയിലും വരുമാനകാര്യത്തില്‍ വന്‍ ഇടിവുണ്ടാക്കി. ഇത് സമ്പദ് മേഖലയ്ക്ക വലിയ തോതില്‍ ആഘാതമേല്‍പിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറാനൊരുക്കമല്ല. ബജറ്റില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്ന തരത്തില്‍ പദ്ധതിച്ചെലവുകള്‍ നിശ്ചിത ലക്ഷ്യത്തില്‍ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം. സംസ്ഥാന സര്‍ക്കാരുകരളുടെ പദ്ധതിച്ചെലവില്‍ കുറവുവരുന്ന തുകയ്ക്കു പകരമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഫണ്ടുകള്‍ ആവശ്യപ്പെടണം. കമ്പോളത്തില്‍ നിന്ന് വായ്പയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച പരിധിയില്‍ ഇളവു വരുത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു. കേന്ദ്രം നോട്ടുറദ്ദാക്കല്‍ ആഘാത ദുരിതാശ്വാസ ദേശീയ നിധി രൂപീകരിച്ച് സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണണം. കേന്ദ്രനടപടികള്‍ ലക്ഷ്യം വയ്ക്കുന്നത് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ആധിപത്യമുള്ള, നോട്ടില്ലാത്ത സമ്പദ് വ്യവസ്ഥയിലേക്കുള്ള വേഗമേറിയ പരിവര്‍ത്തനമാണ്. ഇൗ നയരൂപീകരണം ഡിജിറ്റൈസേഷനു വരുന്ന ചെലവ് അവഗണിച്ചു. ഡിജിറ്റൈസേഷന്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം സാങ്കേതിക വിദ്യയിലും സുരക്ഷിത അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതാണ് ഇടപാടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് അമിതലാഭമുണ്ടാക്കാന്‍ ഇടയാക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണെന്നുമാണ് റിപ്പോര്‍ട്ട്. കമ്മിറ്റി ചെയര്‍മാന്‍ ജെ.എന്‍.യു സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിംഗിലെ പ്രൊഫ. സി.പി. ചന്ദ്രശേഖര്‍ ആണ്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. ഡി. നാരായണ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി പ്രൊഫ. പിനാകി ചക്രവര്‍ത്തി, ധന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രാഹം, ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. പി.എന്‍.എക്‌സ്.715/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|