A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/02/2017

 

 


ജനമൈത്രി പദ്ധതി എല്ലാ പോലീസ് സ്റ്റേഷനുകളിലും: ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 22)

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റേഷനുകളായി പ്രഖ്യാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 22) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സഹകരണ, ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ മുഖ്യാതിഥിയായിരിക്കും. ഇതോടനുബന്ധിച്ച് ജനമൈത്രി പോലീസിംഗിന്റെ ഭാഗമായി നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ചുളള പ്രദര്‍ശനം നിശാഗന്ധിയില്‍ രാവിലെ ഒന്‍പത് മുതല്‍ നടക്കും. പി.എന്‍.എക്‌സ്.756/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|