A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 22/02/2017

 

 


ഗുണഭോക്തൃ പട്ടിക തിരികെ നല്‍കുന്നതിനുളള അവസാന തീയതി മാര്‍ച്ച് മൂന്ന് വരെ നീട്ടി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുളള ഗുണഭോക്താക്കളുടെ അന്തിമപട്ടിക പരിശോധനയ്ക്കും അംഗീകാരത്തിനുമായി നല്‍കിയിരുന്നത് തിരികെ നല്‍കുന്നതിനുളള അവസാന തീയതി മാര്‍ച്ച് മൂന്ന് വരെ ദീര്‍ഘിപ്പിച്ചതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ഫെബ്രുവരി 23ന് പട്ടിക ഭേദഗതി നിര്‍ദ്ദേശങ്ങളോടെ തിരികെ നല്‍കണമെന്നാണ് നേരത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും കൂടുതല്‍ സമയം ആവശ്യമാണെന്ന് തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ലിസ്റ്റും നിര്‍ദ്ദേശങ്ങളും തിരികെ തരുന്നതിനുളള അവസാന തീയതി മാര്‍ച്ച് മൂന്ന് വരെ നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. പി.എന്‍.എക്‌സ്.779/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|