A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 02/03/2017

 

 


മത്സര പരീക്ഷാപരിശീലനത്തിന് അപേക്ഷിക്കാം

എറണാകുളം ജില്ലയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളേയും, ആശ്രിതരായ ഉദ്യോഗാര്‍ത്ഥികളെയും മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിന് അഞ്ച് ദിവസത്തെ സൗജന്യ പരിശീലന പരിപാടി തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ്എംപ്ലോയ്‌മെന്റ് (കിലെ) സംഘടിപ്പിക്കുന്നു. മാര്‍ച്ച് 21 മുതല്‍ 25 വരെ എറണാകുളം കലൂര്‍ ആസാദ് റോഡിലെ കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ മെമ്മോറിയല്‍ റിന്യൂവല്‍ സെന്ററില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും സൗജന്യമാണ്. കേരള പി.എസ്.സിയുടെ എല്‍.ഡി.സി പരീക്ഷയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, വയസ്, മൊബൈല്‍ നമ്പര്‍ സഹിതമുള്ള ബയോഡേറ്റ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ), തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, സശഹല്ോ@ഴാമശഹ.രീാ എന്ന ഇ-മെയിലിലേക്കോ മാര്‍ച്ച് നാലിന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭ്യമാക്കണം. പി.എന്‍.എക്‌സ്.861/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|