A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 04/03/2017

 

 


പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, പട്ടികവിഭാഗത്തില്‍ പ്പെട്ട വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ക്കായി കമ്പ്യൂട്ടര്‍ വായ്പ നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. വിദ്യാര്‍ത്ഥികളുടെ അഛ്ഛന്‍/ അമ്മ/ രക്ഷിതാവ് എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. 14നും 30നും മദ്ധ്യേ പ്രായമുളള ഗവ. സ്‌കൂളുകള്‍, എയ്ഡഡ് സ്‌കൂളുകള്‍, പോളിടെക്‌നിക്കുകള്‍, അംഗീകൃത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ എന്നിവയില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/ എന്‍ജിനീയറിംഗ് ഡിപ്ലോമ/ബിരുദ/ബിരുദാനന്തര തലങ്ങളില്‍ പഠിക്കുന്നവരായിരിക്കണം ഗുണഭോക്താക്കള്‍. കുടുംബ വാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. വിദ്യാര്‍ത്ഥി പഠിക്കുന്ന കോഴ്‌സിന്റേയും സ്ഥാപനത്തിന്റെയും അംഗീകാരം സംബന്ധിച്ച് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ നല്‍കുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകന്റെ (രക്ഷിതാവിന്റെ) പ്രായം 55 വയസില്‍ കൂടാന്‍ പാടില്ല. വായ്പയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. പരമാവധി വായ്പ തുക ഒരാള്‍ക്ക് 40,000 രൂപ ലഭിക്കും. കോര്‍പ്പറേഷനില്‍ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മുമ്പ് ഈ ആവശ്യത്തിന് ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കരുത്. വായ്പ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം. പി.എന്‍.എക്‌സ്.893/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|