A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 06/03/2017

 

 


ദേശീയ നാടകോത്സവം മാര്‍ച്ച് 16 മുതല്‍

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം മാര്‍ച്ച് 16 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കാണ് ഇപ്രാവശ്യത്തെ നാടകോത്സവം സമര്‍പ്പിച്ചിരിക്കുന്നത്. ടാഗോര്‍ തിയേറ്ററായിരിക്കും മുഖ്യവേദി. രാജ്യത്തെ പ്രശസ്തമായ തിയേറ്റര്‍ ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന 17 നാടകങ്ങള്‍ നാടകോത്സവത്തില്‍ ഉണ്ടാവും. വൈകിട്ട് ആറിനും എട്ടിനുമായി ദിവസവും രണ്ട് നാടകങ്ങള്‍ വേദിയിലെത്തും. ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം ആണ് ഉദ്ഘാടന നാടകം. മൂന്ന് മണിക്കൂര്‍ 20 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകം മാര്‍ച്ച് 16,17,18 തീയതികളിലായി തൃക്കരിപ്പൂര്‍ കെഎംകെ കലാസമിതിയാണ് അവതരിപ്പിക്കുക. നാടകങ്ങളും സംവിധായകരും നാടകസംഘങ്ങളും എന്ന ക്രമത്തില്‍: മാര്‍ച്ച് 17-മഹാഭാരത (സംവി.അനുരൂപ റോയ്, കഥ്കഥ പപ്പറ്റ് ആര്‍ട്‌സ് ട്രസ്റ്റ്, ന്യൂഡല്‍ഹി), 12 മെഷീന്‍സ്(കണ്ണനുണ്ണി എ, ബാക്ക്‌സ്‌റ്റേജ് തിയേറ്റര്‍ ട്രൂപ്പ്, തിരുവനന്തപുരം), മാര്‍ച്ച് 18-മധ്യമവ്യായോഗം (കാവാലം നാരായണപ്പണിക്കര്‍, സോപാനം), ടിച്യ ഐചി ഗോഷ്ട അര്‍ഥത് മാസ്യ അതവാനിഞ്ച ഫാഡ് (രാജശ്രീ സാവന്ത് വാഡ, നാന്ദി പ്രൊഡക്ഷന്‍സ് മഹാരാഷ്ട്ര), മാര്‍ച്ച് 19-ഔട്ട്കാസ്റ്റ് (രണ്‍ധീര്‍ കുമാര്‍, രാഗ് ബീഹാര്‍), എന്തിന് എന്തിന് ഒരു പെണ്‍കുട്ടി (അലിയാര്‍ കെ, അത്‌ലറ്റ് കായിക നാടകവേദി, പാലക്കാട് ), മാര്‍ച്ച് 20-പെബറ്റ് (കന്‍ഹയ് ലാല്‍, കലാക്ഷേത്ര, മണിപ്പൂര്‍), ചരിത്രപുസ്തകത്തിലേക്ക് ഒരേട് (ജോസ് കോശി, ഇന്‍വിസിബിള്‍ ലൈറ്റിംഗ് സൊല്യൂഷന്‍സ്, തൃശ്ശൂര്‍), മാര്‍ച്ച് 21-സന്താപ് (സന്ദീപ് ഭട്ടാചാര്യ, രംഗാശ്രം, പശ്ചിമ ബംഗാള്‍), മിരുഗവിദൂഷഗം (എസ്.മുരുഗബൂപതി ബൂബാലന്‍, മണല്‍മകുടി ഡ്രാമ ട്രൂപ്പ്, ചെന്നൈ), മാര്‍ച്ച് 22-സ്വപ്‌ന വാസവദത്ത (പ്രശാന്ത് നാരായണന്‍, രംഗയാന ധാര്‍വാഡ് റെപ്പര്‍ട്ടറി, കര്‍ണാടക), ടു കില്‍ ഓര്‍ നോട്ട് ടു കില്‍ (ഒവ്‌ല്യാകുലി ഖോഡ്ജാകുലി, അര്‍ണവ് ആര്‍ട്‌സ് ട്രസ്റ്റ്, ന്യൂഡല്‍ഹി), മാര്‍ച്ച് 23-ഏകാന്തം (ശ്രീജിത് രമണന്‍, പ്രകാശ് കലാകേന്ദ്രം, കൊല്ലം), ഭാരത് മാതാ കി ജയ് (ലോകേഷ് ജെയിന്‍,മണ്ഡല, ന്യൂഡല്‍ഹി), മാര്‍ച്ച് 24-കാളി (ചന്ദ്രദാസന്‍, ലോകധര്‍മി, എറണാകുളം), ചില്ലറ സമരം (അരുണ്‍ലാല്‍, ലിറ്റില്‍ എര്‍ത്ത് തിയേറ്റര്‍, പൊന്നാനി). നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡോ.അഭിലാഷ് പിള്ളയാണ് നാടകോത്സവത്തിന്റെ ക്യുറേറ്റര്‍. പി.എന്‍.എക്‌സ്.901/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|