A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 06/03/2017

 

 


എസ്.എസ്.എല്‍.സി: 4,55,906 റഗുലര്‍, 2,588 പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സംസ്ഥാനത്താകെ 2,933 പരീക്ഷാ കേന്ദ്രങ്ങളിലും, ലക്ഷദീപിലെയും, ഗള്‍ഫ് മേഖലയിലെയും ഒന്‍പത് വീതം പരീക്ഷാ കേന്ദ്രങ്ങളിലുമായി 4,55,906 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തിലും, 2,588 വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷയെഴുതുമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു. മാര്‍ച്ച് എട്ട് മുതല്‍ 27വരെയാണ് പരീക്ഷ. മൂല്യനിര്‍ണയം സംസ്ഥാനത്ത് 54 വാല്യുവേഷന്‍ ക്യാമ്പുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും, 17 മുതല്‍ 21വരെയും രണ്ട് ഘട്ടത്തിലായി നടത്തും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എച്ച്.എസ്, എടരിക്കോടാണ്. 2,233 വിദ്യാര്‍ത്ഥികള്‍. പി.എന്‍.എക്‌സ്.910/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|