A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 07/03/2017

 

 


പട്ടികവര്‍ഗ വികസന വകുപ്പിന്റെ സ്‌കൂളുകളില്‍ അധ്യാപക ഒഴിവ്

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഞാറനീലിയിലുള്ള ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ ട്രെയിന്‍ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ്, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് തസ്തികകളിലും കുറ്റിച്ചലിലുള്ള ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ ഗ്രാജ്വേറ്റ് ടീച്ചേര്‍ തസ്തികകളിലേക്കും പരിചയ സമ്പന്നരായ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം. അപേക്ഷകര്‍ ഇംഗ്ലീഷ് പ്രാവീണ്യവും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം. 2017 ജനുവരി ഒന്നിന് 39 വയസ് കവിയാന്‍ പാടില്ല. പിന്നാക്ക വിഭാഗക്കാര്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും പ്രായപരിധിയില്‍ അര്‍ഹമായ ഇളവ് ലഭിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് -ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ്. ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് - ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മാത്‌സ്. ഫിസിക്കല്‍ എജ്യുക്കേഷന്‍, മ്യൂസിക്, ലൈബ്രേറിയന്‍, ലാബ് അസിസ്റ്റന്റ്, മാനേജര്‍ കം റസിഡന്റ ട്യൂട്ടര്‍/റ്റിജി.റ്റി, ഐ.റ്റി. ഇന്‍സ്ട്രക്ടര്‍. പി.ജി.റ്റി തസ്തികകള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റ് യോഗ്യതയും റ്റി.ജി.റ്റി തസ്തികകള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി.എഡും കെ.ടെറ്റ്/സി-ടെറ്റ് യോഗ്യതയും വേണം. ബി.എഡ് അപേക്ഷിക്കുന്ന വിഷയത്തിലായിരിക്കണം. മ്യൂസിക്/ലൈബ്രേറിയന്‍ തസ്തികകള്‍ക്ക് പ്രസ്തുത വിഷയത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദവും ലാബ് അസിസ്റ്റന്റിന് പ്ലസ് ടൂവും മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും ഐ.റ്റി ഇന്‍സ്ട്രക്ടര്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവുമാണ് യോഗ്യത. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം മാര്‍ച്ച് 20ന് മുമ്പ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്, നാലാംനില, വികാസ്ഭവന്‍, തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് ഏത് സ്‌കൂളിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി എഴുതിയിരിക്കണം. പി.എന്‍.എക്‌സ്.918/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|