A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 07/03/2017

 

 


അന്താരാഷ്ട്ര വനിതാദിനാചരണം ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് എട്ട്)

അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നിര്‍വഹിക്കും. സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി വൈകിട്ട് ആറിന് കുടുംബശ്രീ, ദേശീയാരോഗ്യ ദൗത്യം, സാമൂഹികനീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മ്യൂസിയം ഗ്രൗണ്ടിലെ ബാന്റ് സ്റ്റാന്റില്‍ നടക്കുന്ന പരിപാടിയില്‍ ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍, എം.മുകേഷ് എം.എല്‍എ, ഹരിതമിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍.സീമ, ആസൂത്രണ ബോര്‍ഡംഗം മൃദുല്‍ ഈപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പി.എന്‍.എക്‌സ്.931/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|