A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 08/03/2017

 

 


വൃക്ക ആവശ്യമുണ്ട് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത് : ആരോഗ്യ വകുപ്പ്

ദിനപത്രങ്ങളിലെ ക്ലാസിഫൈഡ് പരസ്യ കോളങ്ങളില്‍ വൃക്ക ആവശ്യമുണ്ട് എന്ന് കാണിച്ച് വാണിജ്യപരമായ ഉദ്ദേശ്യത്തോടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. ഇത്തരം പരസ്യങ്ങള്‍ നിയമവിരുദ്ധവും അധാര്‍മ്മികവുമാണ്. അവയവ ട്രാന്‍സ്ഫര്‍ നിയന്ത്രിക്കുന്ന ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ട്‌സ് 1994 (42 ഓഫ് 1994) ആക്ട് പ്രകാരം വാണിജ്യപരമായ ഇടപാടുകള്‍ വഴി അവയവങ്ങള്‍ ലഭ്യമാക്കുന്നത് നിയമവിരുദ്ധമാണെന്നും ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. പി.എന്‍.എക്‌സ്.942/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|