A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 13/03/2017

 

 


'നീറ്റ്' പി.ജി പ്രവേശനം: ഉന്നതവിജയം നേടിയവരെ അനുമോദിച്ചു * പരമാവധി ഡോക്ടര്‍മാരെ സര്‍ക്കാര്‍സേവനരംഗത്ത് ഉള്‍ക്കൊള്ളിക്കാന്‍ നടപടിയെടുക്കും -ആരോഗ്യമന്ത്രി

പരമാവധി ഡോക്ടര്‍മാരെ സര്‍ക്കാര്‍ സേവനരംഗത്ത് ഉള്‍ക്കൊള്ളിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 'നീറ്റ്' അഖിലേന്ത്യാ മെഡിക്കല്‍/ദന്തല്‍ പി.ജി പ്രവേശന പരീക്ഷയില്‍ ഉന്നതവിജയം നേടിയ ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ളവരെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ എല്ലാ മെഡിക്കല്‍/ദന്തല്‍ മേഖലയിലെ കോളേജുകളിലും നിന്നുള്ളവരോട് മല്‍സരിച്ചാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കുകള്‍ ഉള്‍പ്പെടെ നിരവധി മുന്‍നിര റാങ്കുകള്‍ നേടിയത്. ഇതില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാര്‍ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നതും ശ്രദ്ധേയമാണ്. കോളേജുകളുടെയും ആരോഗ്യ സര്‍വകലാശാലയുടെയും അക്കാദമിക, ഭൗതിക സൗകര്യങ്ങള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. സര്‍ക്കാര്‍ മേഖലയില്‍ സേവനത്തിന് പുതിയ ഡോക്ടര്‍മാര്‍ താല്‍പര്യം കാണിക്കമെന്നും മന്ത്രി പറഞ്ഞു. ഉന്നതവിജയം നേടിയവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു. അഖിലേന്ത്യാതലത്തില്‍ 1,67,684 പേര്‍ പങ്കെടുത്ത 'നീറ്റ്' മെഡിക്കല്‍/ദന്തല്‍ പി.ജി പരിക്ഷയില്‍ മെഡിക്കല്‍ വിഭാഗത്തില്‍ ഒന്നാംറാങ്ക് നേടിയത് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോ. എസ്. ഷബ്‌നമാണ്. രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം നേടിയത് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോ. എന്‍. മനുരാജ്, ഡോ. അലീന എലിസബത്ത് ആന്‍ഡ്രൂസ് എന്നിവരാണ്. ദന്തല്‍ വിഭാഗത്തില്‍ ഒന്നാംറാങ്ക് കോതമംഗലം മാര്‍ ബസേലിയസ് ഡെന്റല്‍ കോളേജിലെ ഡോ. ഫറാജ് മുഹമ്മദാണ് നേടിയത്. രണ്ട്, മൂന്ന്, നാല്, ആറ്, ഏഴ് റാങ്കുകള്‍ യ ഥാക്രമം തിരുവനന്തപുരം ദന്തല്‍ കോളേജിലെ ഡോ. അന്ന അലിന്‍, ഡോ. വി.എ. നിവേദിത പ്രകാശ്, ഡോ. ഷബ്‌ന, ഡോ. ഗായത്രി, ഡോ. ഐവിന്‍ കെ. ക്ലീറ്റസ് എന്നിവരും നേടി. അനുമോദനയോഗത്തില്‍ ആരോഗ്യ സര്‍വകലാശാല ഡോ. എം.കെ.സി നായര്‍, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷന്‍, റിസര്‍ച്ച് ഡീന്‍ ഡോ. കെ. അജിത്കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീവി തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.982/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|