A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 14/03/2017

 

 


ക്ഷേമ സ്ഥാപനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത് തുടരും: മുഖ്യമന്ത്രി പിണറായി വിജയന്‍

ജയില്‍, പോലീസ് ക്യാമ്പുകള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മറ്റു ക്ഷേമ സ്ഥാപനങ്ങളിലും എസ്റ്റാബ്ലിഷ്‌മെന്റ് പെര്‍മിറ്റ് പ്രകാരം എ.പി.എല്‍ നിരക്കില്‍ വിതരണം നടത്തിവന്നിരുന്ന ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് അനുവദിച്ചിരുന്ന അലോട്ട്‌മെന്റ് ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എസ്റ്റാബ്ലിഷ്‌മെന്റ് പെര്‍മിറ്റുകള്‍ക്ക് പ്രതിമാസം 227 മെട്രിക് ടണ്‍ അരിയും 87 മെട്രിക് ടണ്‍ ഗോതമ്പുമാണ് നല്‍കേണ്ടത്. നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ അന്തേവാസികള്‍ക്കും കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കും ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതുവരെ നിലവിലുണ്ടായിരുന്ന എ.പി.എല്‍ എസ്റ്റാബ്ലിഷ്‌മെന്റ് പെര്‍മിറ്റ് സ്‌പെഷ്യല്‍ പെര്‍മിറ്റായി പരിവര്‍ത്തിപ്പിച്ച് അരിവിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.1008/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|