A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 16/03/2017

 

 


മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് സൗജന്യ പരിശീലനം

തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍, 2017 ഏപ്രില്‍ മെയ് മാസങ്ങളില്‍ നടക്കുന്ന മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്‍കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ കുടംബ വാര്‍ഷിക വരുമാനമുളള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഈ ക്ലാസില്‍ ചേരാന്‍ താത്പര്യമുളളവര്‍ ആറുമാസത്തിനകമുളള ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 28 ന് മുമ്പ് തുരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ -എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471 2543441. പി.എന്‍.എക്‌സ്.1043/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|