A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 17/03/2017

 

 


എസ്.ടി പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസുകള്‍/ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകളുടെ കീഴില്‍ പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സേവനസന്നദ്ധതയുള്ളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രായപരിധി 25നും 50നും മധ്യേ. അപേക്ഷ നിശ്ചിത മാതൃകയില്‍ തയ്യാറാക്കി മാര്‍ച്ച് 31ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട ഐ.റ്റി.ഡി.പി/ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പ്രോജക്ട് ഓഫീസര്‍/ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകളിലോ പട്ടികവര്‍ഗ വികസന ഡയറക്ടറോഫീസിലോ ബന്ധപ്പെടണം. ഫോണ്‍ : 0471 - 2303229. പി.എന്‍.എക്‌സ്.1061/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|