A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/03/2017

 

 


ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷന്റെ ധനസഹായം

സര്‍വീസിലുള്ളവരും പെന്‍ഷന്‍ പറ്റിയവരുമായ അധ്യാപകര്‍ക്കും, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ക്കും, ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷന്‍ പൊതുസഹായ പദ്ധതിപ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ കുറവുള്ള അധ്യാപകര്‍, പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്. അധ്യാപകര്‍ എ ഫോറത്തിലും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ ബി ഫോറത്തിലും അപേക്ഷിക്കണം. അപേക്ഷാഫോറം ഏപ്രില്‍ 30 വരെ എന്‍.എഫ്.റ്റി ഡബ്ല്യു അസിസ്റ്റന്റ് സെക്രട്ടറിയില്‍ നിന്നും ലഭിക്കും. ഏത് ഫോറമാണ് വേണ്ടത് (എ/ബി)എന്ന് വ്യക്തമാക്കിയിരിക്കണം. ഫോറം തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതിയ അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 31. പി.എന്‍.എക്‌സ്.1116/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|