A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/03/2017

 

 


ജലസാക്ഷരത സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 22)

പരിസ്ഥിതി സാക്ഷരതയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജലദിനമായ മാര്‍ച്ച് 22 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജലസാക്ഷരതാ പരിപാടി സംഘടിപ്പിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 22) രാവിലെ 11.30ന് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ജലവിഭവമന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കും. കെ. മുരളീധരന്‍ എംഎല്‍എ, മേയര്‍ വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, കൗണ്‍സിലര്‍ ഐ.പി ബിനു, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എസ് പ്രദീപ് കുമാര്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സീനിയര്‍ പ്രിന്‍സിപ്പാള്‍ കമലാക്ഷന്‍ കോക്കല്‍ എന്നിവര്‍ സംസാരിക്കും. രാവിലെ 9.30 ന് നടക്കുന്ന സമൂഹചിത്രരചനയും ഫോട്ടോപ്രദര്‍ശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നടക്കുന്ന ജലസുരക്ഷയ്ക്ക് ജലസംരക്ഷണം സെമിനാര്‍ ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല അധ്യക്ഷയാകും. ഹരിതകേരളം മിഷന്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍ ഡോ. അജയകുമാര്‍ വര്‍മ്മ പ്രബന്ധം അവതരിപ്പിക്കും. പി.എന്‍.എക്‌സ്.1118/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|