A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 22/03/2017

 

 


കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം കുറയ്ക്കാന്‍ മികച്ച ജല മാനേജ്‌മെന്റ് അനിവാര്യം: മന്ത്രി മാത്യു ടി. തോമസ്

ജീവന്‍ നിലനിര്‍ത്താന്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കുക എന്നതാണ് മനുഷ്യകുലം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി എന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മറ്റെന്തിനേക്കാളും രൂക്ഷമായി ബാധിക്കുക ജല സ്രോതസ്സുകളുടെ നിലനില്പിനെയായിരിക്കുമെന്നും അതിന്റെ പ്രത്യാഘാതങ്ങളുടെ കാഠിന്യം കുറയ്ക്കാന്‍ ഫലപ്രദമായ ജലമാനേജ്‌മെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ലോക ജലദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് സംഘടിപ്പിച്ച കാലാവസ്ഥാ അനിശ്ചിതത്വങ്ങളെ പ്രതിരോധിക്കാന്‍ ജലമാനേജ്‌മെന്റ് എന്ന അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലപ്രദമായ ജലമാനേജ്‌മെന്റിന്റെ അഭാവം രാഷ്ട്രീയ സാമൂഹിക, സാമ്പത്തിക സംവിധാനങ്ങളെയാകെ പ്രതികൂലമായി ബാധിച്ചേക്കാം. കേരളത്തില്‍ രണ്ടാം ജനകീയാസൂത്രണത്തിന്റെ മുഖ്യ ആകര്‍ഷണമായ ഹരിതകേരളം മിഷന്‍ പ്രകൃതിവിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗവും മാലിന്യ നിര്‍മാര്‍ജ്ജനവും കാര്‍ഷികരംഗത്തെ സുസ്ഥിര വികസനവും സാധ്യമാക്കുന്ന പദ്ധതിയാണ്. തടാകങ്ങളുടെയും നദീതടങ്ങളുടെയും സംരക്ഷണവും കുളങ്ങളുടെയും മറ്റു ജല സ്രോതസ്സുകളുടെയും പുനരുജ്ജീവനവും ഹരിതകേരളം മിഷനിലൂടെ ലക്ഷ്യമിടുന്നു. ശരിയായ ജല മാനേജ്‌മെന്റിലൂടെ ജലത്തിന്റെ അമൂല്യത ലോകത്തെ അറിയിക്കുന്ന ഒരു പുതിയ ജല സംസ്‌കാരം വികസിപ്പിച്ചെടുക്കുക നമ്മുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന വകുപ്പ് അഡീണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ സ്വാഗതം പറഞ്ഞു. വി.എസ് ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, ബ്രിട്ടിഷ് ഹൈകമ്മിഷന്‍ ഡിഎഫ്‌ഐഡി പ്രോഗ്രാം മാനേജര്‍ രാധിക സിംഗ്, പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടര്‍ പദ്മ മഹന്തി തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.1133/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|