A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 22/03/2017

 

 


ആയുര്‍വേദ മേഖലയില്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും - മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ന്യൂഡല്‍ഹിയില്‍ നടന്ന സംസ്ഥാന ആയുഷ് മന്ത്രിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പങ്കെടുത്തു. ആയുഷ് മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങളേയും സര്‍ക്കാര്‍ ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും മന്ത്രി സംസാരിച്ചു. ആയുര്‍വേദ രംഗത്ത് വിപുലമായ ഗവേഷണ പദ്ധതികള്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുവാനാണ് കേരളം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന് മുന്നോടിയായി ആയുര്‍വേദ രംഗത്ത് ദേശീയ നിലവാരമുളള ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആയുഷ് വകുപ്പ്. ഏകദേശം 300 ഏക്കറില്‍ സ്ഥാപിക്കുന്ന കേന്ദ്രത്തോട് അനുബന്ധമായി ആയുര്‍വേദ ആശുപത്രിയും, മ്യൂസിയവും സ്ഥാപിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആയുര്‍വേദ ആശുപത്രികളില്‍ ഘട്ടം ഘട്ടമായി സൂപ്പര്‍സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. പി.എന്‍.എക്‌സ്.1140/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|