A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 25/03/2017

 

 


മിത്ര 181 വനിതാ ഹെല്‍പ് ലൈന്‍ മാര്‍ച്ച് 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏതുസമയത്തും ആശ്രയിക്കാവുന്ന പുതിയ ടോള്‍ ഫ്രീ നമ്പരായ 'മിത്ര 181 വനിതാ ഹെല്‍പ്‌ലൈന്‍' ഉദ്ഘാടനം മാര്‍ച്ച് 27ന് വൈകിട്ട് നാലിന് തിരുവനന്തപുരം കോ- ബാങ്ക് ടവറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ആരോഗ്യ-സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യഥാസമയം സഹായം എത്തിക്കുന്നതിലൂടെ അപകടങ്ങളുടെയും അതിക്രമങ്ങളുടെയും രൂക്ഷത കുറയ്ക്കുന്നതിനും വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളുടെ സഹായം ഏകോപിപ്പിക്കുന്നതിനും ഹെല്‍പ് ലൈനിലൂടെ സാധ്യമാവും. പെണ്‍കുട്ടികളും സ്ത്രീകളും പൂര്‍ണമായി സുരക്ഷിതരാവുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടാവുകയെന്നും സ്ത്രീ ശാക്തീകരണ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന ആത്മാര്‍ത്ഥവും സജീവവുമായ നിരവധി പ്രവര്‍ത്തനങ്ങളുടെ സ്വാഭാവിക തുടര്‍ച്ചയാണിതെന്നും മന്ത്രി പറഞ്ഞു. രാജ്യമെമ്പാടും ഒരേ നമ്പരില്‍ സ്ത്രീ സുരക്ഷാ സഹായങ്ങള്‍ ഏകീകരിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ പദ്ധതിയുടെ ഭാഗമാകുന്ന അഞ്ചാമത് സംസ്ഥാനമാണ് കേരളം. സംസ്ഥാന വനിതാ വികസന കോര്‍പറേഷനാണ് 'മിത്ര 181' ന്റെ ഏകോപനം നിര്‍വഹിക്കുന്നത്. സംസ്ഥാനത്ത് എവിടെനിന്നും ലാന്റ് ഫോണില്‍നിന്നും മൊബൈല്‍ ഫോണില്‍നിന്നും 181 ലേക്ക് സൗജന്യമായി വിളിച്ച് സഹായം ആവശ്യപ്പെടാം. അടിയന്തരഘട്ടങ്ങളിലും അല്ലാത്തപ്പോഴും ഈ നമ്പരിലൂടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കും. വാര്‍ത്താസമ്മേളനത്തില്‍ വനിതാ വികസന കോര്‍പറേഷന്‍ അധ്യക്ഷ കെ.എസ്. സലീഖ, എം.ഡി ബിന്ദു, സാമൂഹികനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ ടി.വി. അനുപമ എന്നിവരും പങ്കെടുത്തു. പി.എന്‍.എക്‌സ്.1191/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|