A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 27/03/2017

 

 


രോഗീസൗഹൃദ ആശുപത്രികള്‍ യാഥാര്‍ഥ്യമാകണം:മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ കായകല്പ് പുരസ്‌കാരം വിതരണം ചെയ്തു

രോഗീസൗഹൃദ ആശുപത്രികള്‍ യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആശുപത്രികളുടെ വികസനം സംബന്ധിച്ച് അതത് സ്ഥാപനങ്ങള്‍ക്ക് കാഴ്ചപ്പാടുണ്ടാകണം. സ്ഥാപനങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കായകല്പ് പുരസ്‌കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാതല ആശുപത്രികളുടെ വിഭാഗത്തില്‍ കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഒന്നാം സ്ഥാനത്തിനുളള പുരസ്‌കാരം ഏറ്റുവാങ്ങി. 50 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. രണ്ടാംസ്ഥാനം ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നേടി. 20 ലക്ഷം രൂപയാണ് സമ്മാനത്തുക. സബ് ജില്ലാതല ആശുപത്രികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയും (പുരസ്‌കാരത്തുക-15 ലക്ഷം രൂപ) കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയും (10 ലക്ഷം രൂപ)ഒന്നും, രണ്ടും പുരസ്‌കാരങ്ങള്‍ നേടി. ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ദേശീയാരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ.സജീവ്, ദേശീയാരോഗ്യ ദൗത്യം സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.ഉഷാകുമാരി എസ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോസ് ഡിക്രൂസ്, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.സ്വപ്‌നാകുമാരി ജെ. എന്നിവര്‍ സംസാരിച്ചു. ദേശീയാരോഗ്യ ദൗത്യം ക്വാളിറ്റി അഷ്വറന്‍സ് നോഡല്‍ ഓഫീസര്‍ ഡോ.ഇ.ബിജോയ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അവാര്‍ഡ് ലഭിച്ച മറ്റ് ആശുപത്രികളുടെ പട്ടിക ചുവടെ: (ജില്ല, ആശുപത്രി, അവാര്‍ഡുതുക എന്നക്രമത്തില്‍): ജില്ലാ തല ആശുപത്രികള്‍: തിരുവനന്തപുരം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മൂന്ന് ലക്ഷം രൂപ, മലപ്പുറം, ജില്ലാ ആശുപത്രി തിരൂര്‍ മൂന്ന് ലക്ഷം രൂപ , പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മൂന്ന് ലക്ഷം രൂപ, കൊല്ലം വിക്ടോറിയ ആശുപത്രി മൂന്ന് ലക്ഷം രൂപ സബ് ജില്ലാതല ആശുപത്രികള്‍ : തിരുവനന്തപുരം: താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പാറശ്ശാല 15 ലക്ഷം രൂപ, കൊല്ലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പുനലൂര്‍ 10 ലക്ഷം രൂപ, എറണാകുളം കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രം പാണ്ടപ്പിളളി ഒരു ലക്ഷം രൂപ, തൃശ്ശൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ചാവക്കാട് ഒരു ലക്ഷം രൂപ, കോട്ടയം കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രം, കുമരകം ഒരു ലക്ഷം രൂപ, ഇടുക്കി കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്ര,ം മുട്ടം ഒരു ലക്ഷം രൂപ , കാസര്‍കോഡ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, നീലേശ്വരം ഒരു ലക്ഷം രൂപ. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ (അയ്യായിരം രൂപ വീതം) കാസര്‍കോഡ് പി.എച്ച്.സി ഞരിക്കലകാട്, ഇടുക്കി പി.എച്ച്.സി കുടയത്തൂര്‍, എറണാകുളം പി.എച്ച്.സി, എടവനക്കാട്, കണ്ണൂര്‍, പി.എച്ച്.സി ന്യൂ, മാഹി, മലപ്പുറം, പി.എച്ച്.സി തിരുനാവായ, ആലപ്പുഴ, പി.എച്ച്.സി പുറക്കാട് ജില്ലാതല അവാര്‍ഡുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍: (രണ്ട് ലക്ഷം രൂപ വീതം) തിരുവനന്തപുരം: പി.എച്ച്.സി കളളിക്കാട്, കൊല്ലം പി.എച്ച്.സി, മാങ്കോട് ചിതറ, കോട്ടയം പി.എച്ച്.സി മുത്തോലി, ഇടുക്കി പി.എച്ച്.സി കുടയത്തൂര്‍, ആലപ്പുഴ, പി.എച്ച്.സി പുറക്കാട്, എറണാകുളം, പി.എച്ച്.സി എടവനക്കാട്, തൃശ്ശൂര്‍, പി.എച്ച്.സി മണലൂര്‍, പാലക്കാട്, പി.എച്ച്.സി പെരീവമ്പ്, മലപ്പുറം പി.എച്ച്.സി തിരുനാവായ, കോഴിക്കോട് പി.എച്ച്.സി മൂടാടി, കണ്ണൂര്‍, പി.എച്ച്.സി ന്യൂ മാഹി, വയനാട്, പി.എച്ച്.സി ബേഗൂര്‍, കാസര്‍കോഡ,് പി.എച്ച്.സി ഞരിക്കലക്കാട് എല്ലാ ആശുപത്രികളിലും ജില്ലാതല, സംസ്ഥാനതല പരിശോധനകള്‍ നടത്തിയശേഷമാണ് സംസഥാനതല അവാര്‍ഡ് നിര്‍ണയിച്ചത്. പി.എന്‍.എക്‌സ്.1205/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|