A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 28/03/2017

 

 


കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായി ചേര്‍ന്ന് മത്സ്യകൃഷിയില്‍ നൂതന സംരംഭങ്ങള്‍ നടപ്പാക്കും

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടര്‍ അക്വാകള്‍ച്ചറുമായി ചേര്‍ന്ന് ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി നൂതന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചതായി മത്സ്യബന്ധന -ഹാര്‍ബര്‍ എന്‍ജിനീയറിംഗ് - കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ഇത് സംബന്ധിച്ചുളള വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊല്ലം ജില്ലയില്‍ വിവിധയിനം ചെമ്മീന്‍ മത്സ്യത്തീറ്റ ഉത്പാദന ഫാക്ടറി, നീണ്ടകരയില്‍ ഗുണമേന്മയുളള ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രം, കണ്ണൂര്‍ ജില്ലയിലെ മാപ്പിളബേയില്‍ ചെമ്മീന്‍ തീറ്റ ഉത്പാദന ഫാക്ടറി, തിരുവനന്തപുരം ജില്ലയിലെ ഓടയത്ത് രോഗാണു വിമുക്ത വനാമി ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രം, കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ പൂമീന്‍, കാളാഞ്ചി വിത്തുല്പാദന കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനാണ് തീരുമാനമായത്. ഇതിനാവശ്യമായ നൂതന സാങ്കേതിക വിദ്യ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടര്‍ നല്‍കും. പദ്ധതികള്‍ നടപ്പാക്കുന്നതിന് ഏകദേശം 15 കോടി രൂപ വേണ്ടി വരും. ഇതിനാവശ്യമായ തുക ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ഫിഷറീസ് ഡയറക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടര്‍ അക്വാകള്‍ച്ചര്‍ (സിബ) ഡയറക്ടര്‍ ഡോ. കെ.കെ. വിജയന്‍, മത്സ്യ വകുപ്പിലെയും വിവിധ ഏജന്‍സികളിലെയും ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പി.എന്‍.എക്‌സ്.1236/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|