A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 29/03/2017

 

 


എസ്.എസ്.എല്‍.സി ഗണിതശാസ്ത്രം പരീക്ഷ ഇന്ന് (മാര്‍ച്ച് 30)

ഇന്ന് (മാര്‍ച്ച് 30) ഉച്ചയ്ക്ക് 1.45 ന് നടക്കുന്ന എസ്.എസ്.എല്‍.സി ഗണിതശാസ്ത്രം പരീക്ഷ സുഗമമായി നടത്തുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രഥമാധ്യാപകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളോടെ സ്റ്റോറേജ് സെന്ററുകളില്‍ നിന്നും ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരും. എട്ട് കിലോമീറ്റര്‍ ദൂരപരിധിയ്ക്കു പുറത്ത് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള അധ്യാപകരെ രാവിലെ നടക്കുന്ന സ്‌കൂള്‍തല പരീക്ഷയുടെ ഡ്യൂട്ടിയില്‍ നിന്നും പ്രഥമാധ്യാപകര്‍ ഒഴിവാക്കണം. റിസര്‍വ് ഡ്യൂട്ടിയിലുളള എല്ലാ അധ്യാപകരും പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പി.എന്‍.എക്‌സ്.1251/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|