A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 31/03/2017

 

 


വായ്പാ കുടിശിക തീര്‍ക്കാന്‍ അവസരം

വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ജിന്‍ മണി വായ്പ കുടിശിക തീര്‍ത്ത് വായ്പ അക്കൗണ്ട്‌സ് തീര്‍പ്പാക്കുന്നതിനായി സ.ഉ. (ആര്‍.ടി) നം. 459/2017/വ്യവ. തീയതി 24/03/2017 പ്രകാരം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. യൂണിറ്റുടമയായ യഥാര്‍ത്ഥ വായ്പക്കാരന്‍ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തനരഹിതവും സ്ഥാപനത്തിന്റെ ആസ്തികള്‍ വായ്പാ തിരിച്ചടവിന് സാധ്യമല്ലാത്ത തരത്തില്‍ നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിശിക തുക പൂര്‍ണമായും എഴുതിത്തള്ളും. മരണപ്പെട്ട യൂണിറ്റുടമയായ വായ്പക്കാരന്റെ അനന്തരാവകാശിയുടെ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം. യൂണിറ്റുടമ മരണപ്പെട്ട കേസുകളില്‍ മാര്‍ജിന്‍ മണി വായ്പയുടെ കാലാവധി പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടതില്ല. മറ്റുള്ള എല്ലാ മാര്‍ജിന്‍ മണി വായ്പകളിലും (റവന്യൂ റിക്കവറി നടപടികളിലുള്ളവ, യൂണിറ്റ് പ്രവര്‍ത്തനരഹിതമായവ, മാര്‍ജിന്‍ മണി വായ്പ ഉപയോഗിച്ച് വാങ്ങിയ ആസ്തികള്‍ കൈമാറിയിട്ടുള്ളവ ഉള്‍പ്പെടെയുള്ള വായ്പകളില്‍) മുതലും പലിശയും (വായ്പ അനുവദിച്ച തീയതിമുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേക്കുള്ള അപേക്ഷാതീയതി വരെ ആറ് ശതമാനം നിരക്കിലുള്ള പലിശ) ചേര്‍ന്ന തുകയാണ് തിരിച്ചടയ്‌ക്കേണ്ടത്. റവന്യൂ റിക്കവറി മുഖേനയോ അല്ലാതെയോ തിരിച്ചടവ് നടത്തിയിട്ടുണ്ടെങ്കില്‍ ആ തുക കിഴിച്ചുള്ള തുക അടച്ചാല്‍ മതി. തുക ഒറ്റത്തവണയായോ അല്ലങ്കില്‍ 50 ശതമാനം ആദ്യ ഗഡുവായും അവശേഷിക്കുന്ന തുക ഒരു വര്‍ഷത്തിനകം രണ്ട് ഗഡുക്കളായോ അടയ്ക്കാം. റവന്യൂ റിക്കവറി പ്രകാരമുള്ള കളകഷന്‍ ചാര്‍ജ് പ്രത്യേകം അടയ്ക്കണം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടത്തിപ്പിനിടെ ഏതെങ്കിലും ഘട്ടത്തില്‍ വായ്പക്കാരന്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി റദ്ദാകും. പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷകര്‍ ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാരെ സമീപിക്കണമെന്ന് വ്യവസായ വാണിജ്യ ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.1279/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|