A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 01/04/2017

 

 


തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയില്‍ തോമസ് ചാണ്ടി പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, ഡോ. ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി. തിലോത്തമന്‍, മാത്യു ടി. തോമസ്, കെ. രാജു, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്, രാജ്ഭവനില്‍ ഗവര്‍ണര്‍ നല്‍കിയ ചായസല്‍ക്കാരത്തിലും പുതിയ മന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാജ്ഭവനില്‍ നിന്ന് സെക്രട്ടേറിയറ്റിലെത്തിയ മന്ത്രി തോമസ് ചാണ്ടി, മെയിന്‍ ബ്ളോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് അദ്ദേഹം. പി.എന്‍.എക്‌സ്.1311/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|