A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 01/04/2017

 

 


ആറ് ജില്ലകള്‍ കൂടി വാതില്‍പ്പടി വിതരണത്തിന് തയ്യാറായി: ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ ആറ് ജില്ലകള്‍ കൂടി ഭക്ഷ്യഭദ്രതാ നിയമത്തില്‍ അനുശാസിക്കുന്ന വാതില്‍പ്പടി വിതരണത്തിന് തയ്യാറായതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് നടപ്പാക്കുന്നത്. ഏപ്രില്‍ മുതല്‍ എഫ്.സി.ഐ ഡിപ്പോകളില്‍ നിന്നും ഈ ജില്ലകളിലെ താലൂക്കുതല ഗോഡൗണുകളിലേക്ക് ധാന്യം കൊണ്ടു പോകാന്‍ ആരംഭിക്കും. ഗോഡൗണുകളില്‍ സംഭരിക്കുന്ന ധാന്യം പിന്നീട് റേഷന്‍ കടകളില്‍ സര്‍ക്കാര്‍ നേരിട്ടെത്തിച്ചുകൊടുക്കും. ഇതിനായി ടെണ്ടര്‍ നടപടികളിലൂടെ ഗതാഗത കരാറുകാരെ കണ്ടെത്തിയിട്ടുണ്ട്. വിതരണത്തിനായി 75 താലൂക്കുകളിലായി 90 ഗോഡൗണ്‍ ആണ് ഇതിനകം കണ്ടെത്തിയത്. സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍, കേന്ദ്ര വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍, സഹകരണ സംഘങ്ങള്‍ എന്നിവരാണ് മുഖ്യമായും ഗോഡൗണുകള്‍ നല്‍കിയത്. ഗതാഗത കരാര്‍ ഏറ്റെടുക്കുന്ന വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനത്തിനായി ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ജി.പി.എസ് സംവിധാനമുപയോഗിച്ച് ധാന്യം കയറ്റിയ വാഹനങ്ങളുടെ വരവും പോക്കും നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂമുകള്‍ തയ്യാറായി വരുന്നു. വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് റേഷന്‍ കടകളില്‍ ആധാര്‍ അധിഷ്ഠിതമായതും ബയോമെട്രിക് സാങ്കേതിക വിദ്യയുളളതുമായ കമ്പ്യൂട്ടര്‍ വത്കരണം നടക്കും. കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ടെണ്ടര്‍ നടപടികളും പൂര്‍ത്തീകരിച്ച് വരുന്നു. റേഷന്‍ കാര്‍ഡ് വിതരണത്തിനായി കൊല്ലം ജില്ലയിലെ അച്ചടി പൂര്‍ത്തിയായി കഴിഞ്ഞു. മറ്റ് ജില്ലകളിലെ അച്ചടി അവസാനഘട്ടത്തിലാണ്. മുന്‍ഗണനാ പട്ടികയെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ പരിഹരിക്കുവാന്‍ ജില്ലാ തലത്തില്‍ അദാലത്ത് നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. റേഷന്‍ കാര്‍ഡ് വിതരണം മെയ് മാസത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പി.എന്‍.എക്‌സ്.1315/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|