A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 02/04/2017

 

 


ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവച്ച ഓരോ ജില്ലയിലെയും ഒരു ഗ്രാമപഞ്ചായത്തിനും ഐസിഡിഎസ് പദ്ധതി നിര്‍വഹണം, ഓഫീസ് പ്രവര്‍ത്തനം എന്നിവയില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന സംസ്ഥാനത്തെ ഒരു ബ്ലോക്ക് പഞ്ചായത്തിനും അവാര്‍ഡ് നല്‍കുന്നതിന് സാമൂഹിക നീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍, കുട്ടികളുടെ എണ്ണം, ഐസിഡിഎസ് പ്രവര്‍ത്തനത്തിലെ ജനപങ്കാളിത്തം, പദ്ധതിക്ക് വകയിരുത്തുന്ന ഫണ്ട് എന്നിവ അടിസ്ഥാനമാക്കിയായിരിക്കും അവാര്‍ഡിന് പരിഗണിക്കുക. അപേക്ഷ ബന്ധപ്പെട്ട ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് ഏപ്രില്‍ 20നു മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും അതതു പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസറുമായി ബന്ധപ്പെടണം. പി.എന്‍.എക്‌സ്.1319/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|