A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 04/04/2017

 

 


ജനകീയാസൂത്രണം: മുഖ്യമന്ത്രി ഇന്ന് (ഏപ്രില്‍ 5) ഗ്രാമസഭയില്‍ പങ്കെടുക്കും * ഗ്രാമസഭ വൈകിട്ട് മൂന്നിന് കരകുളത്ത്

നവകേരള കര്‍മ പരിപാടിയിലെ ജനകീയാസൂത്രണം രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള ഗ്രാമസഭാ യോഗത്തില്‍ ഇന്ന് (ഏപ്രില്‍ അഞ്ച്) മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കരകുളം ഗ്രാമപഞ്ചായത്തിലെ കരയാളത്തുകോണം ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി സ്‌കൂളില്‍ നടക്കുന്ന ഗ്രാമസഭയിലാണ് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി വിശിഷ്ടാതിഥിയായി സംബന്ധിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില അധ്യക്ഷത വഹിക്കും. സി. ദിവാകരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കരയാളത്തുകോണം വാര്‍ഡ് അംഗം യു. ലേഖാറാണി സ്വാഗതം പറയും. പ്രാദേശിക പദ്ധതികളുടേയും ഹരിതകേരളം, ആര്‍ദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി എന്നീ വികസനദൗത്യങ്ങളുടെ ഭാഗമായി ഏറ്റെടുക്കേണ്ട വികസന പരിപാടികളുടെയും മുന്‍ഗണന നിശ്ചയിക്കാനാണ് ഗ്രാമസഭകള്‍. ഏപ്രില്‍ രണ്ടു മുതല്‍ ഒന്‍പതുവരെ സംസ്ഥാനത്തുടനീളം പ്രത്യേക ഗ്രാമസഭകള്‍ നടക്കുന്നുണ്ട്. പി.എന്‍.എക്‌സ്.1347/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|