A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 06/04/2017

 

 


തെരഞ്ഞെടുപ്പ്: മലപ്പുറത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഏപ്രില്‍ പത്ത് മുതല്‍ 12ന് വോട്ടെടുപ്പ് തീരും വരെ 48 മണിക്കൂറും വോട്ടെണ്ണല്‍ ദിനമായ 17ന് 24 മണിക്കൂറും ഡ്രൈ ഡേ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. സ്വതന്ത്രമായും സമാധാനപരമായും സുഗമമായും തെരഞ്ഞടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 1951ലെ ജനപ്രാതിനിധ്യ നിയമം 135ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഡ്രൈഡേ കാലയളവില്‍ മണ്ഡലത്തിലും സമീപപ്രദേശങ്ങളിലും ഏതെങ്കിലും തരത്തിലുള്ള മദ്യത്തിന്റെ വില്‍പനയും വിതണവും മദ്യം അനധികൃതമായി സൂക്ഷിക്കുന്നതും കുറ്റകരമാണെന്നും ഉത്തരവില്‍ പറയുന്നു. പി.എന്‍.എക്‌സ്.1377/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|