A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 08/04/2017

 

 


ഹോര്‍ട്ടികള്‍ചര്‍ പദ്ധതികളുടെ പ്രോജക്ടുകള്‍ക്കും ധനസഹായത്തിനും അപേക്ഷിക്കാം

സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ കേരള മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ചര്‍ പദ്ധതികളുടെ വിവിധ ഘടകങ്ങളിലേക്ക് പ്രോജക്ടുകള്‍ ക്ഷണിച്ചു. സംസ്‌കരണത്തിനും വിപണനത്തിനുമായി പായ്ക്ക് ഹൗസുകള്‍, സംയോജിത പായ്ക്ക് ഹൗസ്, പ്രീ-കൂളിംഗ് യൂണിറ്റുകള്‍, ശീതികരണ മുറികള്‍, മൊബൈല്‍ ശീതികരണശാലകള്‍, ശീതികരണ യൂണിറ്റുകള്‍, റീഫര്‍ വാനുകള്‍, റൈപ്പനിംഗ് ചേമ്പര്‍, പ്രൈമറി/മൊബൈല്‍/മിനിമല്‍ പ്രോസസിംഗ് ൗൂണിറ്റുകള്‍, പ്രിസര്‍വേഷന്‍ യൂണിറ്റ്, ചില്ലറ വിപണികള്‍, വിവിധതരം പോളീഹൗസുകള്‍ എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യവികസനം ഒരുക്കുന്നതിന് പദ്ധതികള്‍ ക്ഷണിച്ചു. ഇതിനുപുറമേ, പഴവര്‍ഗങ്ങളായ വാഴ, പ്ലാവ്, മാവ്, അവക്കാഡോ, ലിച്ചി, പുഷ്പകൃഷി, സുഗന്ധവ്യഞ്ജന വിളകളായ ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, തോട്ടവിളകളായ കശുമാവ്, കൊക്കോ എന്നീ കൃഷികള്‍ക്കും കണിക ജലസേചനം, സ്പ്രിംഗ്‌ളര്‍ ജലസേചനം, ഹോര്‍ട്ടികള്‍ചര്‍ മേഖലയിലെ യന്ത്രവത്കരണം എന്നിവയ്ക്കും ധനസഹായം നല്‍കും. സഹകരണസംഘങ്ങള്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും വിപണനം മെച്ചപ്പെടുത്താനായി ഗ്രാമീണചന്തകള്‍ ആരംഭിക്കുന്നതിന് ധനസഹായവും നല്‍കും. മേല്‍പ്പറഞ്ഞ പദ്ധതികള്‍ക്ക് 35 ശതമാനം മുതല്‍ 55 ശതമാനം വരെയാണ് വായ്പാ ബന്ധിത ധനസഹായം ലഭ്യമാക്കുന്നത്. കര്‍ഷകര്‍, കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷക ഉത്പാദന സംരംഭങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണസംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, രജിസ്‌റ്റേഡ് സൊസൈറ്റികള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. പരമാവധി കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ളതും കര്‍ഷകര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്നതുമായ സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന. അവസാന തീയതി ഏപ്രില്‍ 20. പ്രോജക്ട് പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും വിശദാംശങ്ങള്‍ക്കും സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍-കേരള, യൂണിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം-34 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0471-2330856. വെബ്‌സൈറ്റ്: www.nhm.nic.in. ഇ മെയില്‍:mdshmkerala@yahoo.co.in. പി.എന്‍.എക്‌സ്. 1393/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|