A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 12/04/2017

 

 


സര്‍വശിക്ഷാ അഭിയാനില്‍ കരാര്‍ നിയമനം

സര്‍വശിക്ഷാ അഭിയാനില്‍ മീഡിയാ ആന്റ് ഡോക്യുമെന്റേഷന്‍, പ്രോജക്ട് എന്‍ജിനീയര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തും. ജേര്‍ണലിസം/മള്‍ട്ടിമീഡിയയില്‍ ബിരുദവും ഡിപ്ലോമയും ഉള്ളവര്‍ക്ക് മീഡിയ ഡോക്യുമെന്റേഷന്‍ തസ്തികയില്‍ അപേക്ഷിക്കാം. ബി.ടെക് (സിവില്‍) ആണ് പ്രോജക്ട് എന്‍ജിനീയര്‍ക്കുള്ള യോഗ്യത. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇ.സി.ഇ, എന്നിവയില്‍ ബി.ടെക്, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ ഐ.ടിയിലോ എം.സി.എ യോ എം.എസ്.സിയോ ഉള്ളവര്‍ക്ക് കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ അപേക്ഷിക്കാം. എം.ബി.എ അഭിലഷണീയം. എസ്.എസ്.എല്‍.സി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം (ലോവര്‍/ഹയര്‍), ഷോര്‍ട്ട് ഹാന്റ് ഇംഗ്ലീഷ്, മലയാളം (ലോവര്‍/ഹയര്‍) എന്നീ യോഗ്യതകളും എം.എസ് ഓഫീസ്, പവര്‍ പോയിന്റ്, എക്‌സല്‍, ഇന്റര്‍നെറ്റ്, ഇ-മെയില്‍ എന്നിവയില്‍ പ്രായോഗിക പരിജ്ഞാനവുമുള്ളവര്‍ക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. അപേക്ഷകള്‍ ബയോഡേറ്റയോടൊപ്പം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ ഏപ്രില്‍ 22 വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. വെബ്‌സൈറ്റ് : www.keralassa.org. പി.എന്‍.എക്‌സ്.1438/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|