A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 17/04/2017

 

 


സമ്പൂര്‍ണ്ണ സാക്ഷരതാപ്രഖ്യാപന വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് (ഏപ്രില്‍ 18) തുടക്കം

കേരളം സമ്പൂര്‍ണ്ണ സാക്ഷരതനേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ 26-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇന്ന് (ഏപ്രില്‍ 18ന്) തുടക്കം കുറിക്കും. ഒരാഴ്ച നീണ്ടുനില്ക്കുന്ന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും വൈകിട്ട് ആറ് മണിക്ക് അക്ഷരദീപം തെളിയിക്കലും സാക്ഷരത-തുല്യതാപഠിതാക്കളുടെ സംഗമവും നടക്കുമെന്ന് സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റീ അറിയിച്ചു. മുന്‍കാല സാക്ഷരത-തുല്യതാപഠിതാക്കളുടെ അനൗപചാരികവിദ്യാഭ്യാസ കൂട്ടായ്മ രൂപീകരിക്കല്‍, എല്ലാ വാര്‍ഡുകളിലും നിരക്ഷരതാ നിര്‍മാര്‍ജനസമിതി രൂപീകരണം, സാക്ഷരതാസര്‍വേ, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും തുടര്‍വിദ്യാഭ്യാസ സെമിനാറുകള്‍, മുതിര്‍ന്ന പഠിതാക്കളെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളാണ് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്നത്. പി.എന്‍.എക്‌സ്.1483/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|