A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/04/2017

 

 


മെഡിക്കല്‍ ഓഫീസര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ദിവസവേതനാടിസ്ഥാനത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ താത്കാലിക നിയമനത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ യോഗ്യതയുളള ഉദ്യാഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ യൂണിറ്റ് പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസരാകാന്‍, ബി.എന്‍.വൈ.എസ്, യോഗ്യതയുളളവര്‍ മെയ് രണ്ടിനും, വയോ അമൃതം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികയിലേക്ക് ബി.എ.എം.എസ്/തത്തുല്യമായ യോഗ്യതയുളളവര്‍ മെയ് മൂന്നിനും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയുളള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജിന് സമീപമുളള ആരോഗ്യഭവന്‍ ബില്‍ഡിംഗിലെ ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെയാണ് ഇന്റര്‍വ്യൂ. പി.എന്‍.എക്‌സ്.1532/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|