A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/04/2017

 

 


താല്കാലിക ഒഴിവുകള്‍

തൃശ്ശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഇ വി എസ് തസ്തികയില്‍ തുറന്ന മുന്‍ഗണന വിഭാഗം, ഈഴവ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത രണ്ട് താല്കാലിക ഒഴിവുണ്ട്. യോഗ്യത : എം.എസ്.സി എന്‍വയണ്‍മെന്റല്‍ സയന്‍സ് (രണ്ടാം ക്ലാസ്) ജിയോ സ്‌പേഷ്യല്‍ ഡാറ്റ വിശകലനത്തില്‍ കുറഞ്ഞത് ആറ് മാസത്തെ പ്രവര്‍ത്തന പരിചയം. ശമ്പള സ്‌കെയില്‍ : 20000 രൂപ, പ്രായം - 18-41 വയസ് (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എപ്രില്‍ 25ന് മുന്‍പ് പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട ഓഫീസ് മേധാവിയില്‍ നന്നുള്ള എന്‍ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍ / ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം. മേല്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. പി.എന്‍.എക്‌സ്.1538/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|