A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/04/2017

 

 


ബി.എഫ്.എ പ്രവേശനം

സ.ങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഫ്.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം കോളേജുകളില്‍ നിന്നും മെയ് 15 മുതല്‍ 30 വരെ വിതരണം ചെയ്യും. അപേക്ഷാഫോമും പ്രോസ്‌പെക്ടസും 150 രൂപയ്ക്ക് നേരിട്ടോ പ്രിന്‍സിപ്പാള്‍മാര്‍ക്ക് മാറാവുന്ന 185 രൂപാ ഡിമാന്റ് ഡ്രാഫ്റ്റ് മുഖേന തപാല്‍ മാര്‍ഗമോ ലഭിക്കും. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് യഥാക്രമം 75 രൂപയും 110 രൂപയുമാണ്. മണി ഓര്‍ഡര്‍/ചെക്ക്/പോസ്റ്റല്‍ ഓര്‍ഡര്‍ എന്നിവ സ്വീകരിക്കില്ല. അപേക്ഷകര്‍ ഹയര്‍ സെക്കന്‍ഡറിയോ തത്തുല്യ പരീക്ഷയോ പാസായവരും, ഡിപ്ലോമ ഇന്‍ എന്‍ജിനീയറിംഗ് പാസായ ശ്രവണ സംസാരശേഷി ഇല്ലാത്തവരും 2017 ജൂണ്‍ ഒന്നിന് 17 വയസ് പൂര്‍ത്തിയായവരും എന്നാല്‍ 27 വയസ് തികയാത്തവരുമായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, പത്മവിലാസം റോഡ്, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം - 695 023 എന്ന വിലാസത്തില്‍ ലഭിക്കണം. പി.എന്‍.എക്‌സ്.1539/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|