A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/04/2017

 

 


ടെക്നിക്കല്‍ എക്സാമിനര്‍ ഒഴിവ്

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ (പരിശോധന വിഭാഗം - ടെക്നിക്കല്‍) എക്സാമിനറുടെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ചീഫ് എന്‍ജിനീയര്‍/സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ റാങ്കോ ഉയര്‍ന്ന റാങ്കോ ഉള്ളവര്‍/സംസ്ഥാനത്തിന് പുറത്തുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത എന്‍ജിനീയറിംഗ് കോളേജ് പ്രൊഫസര്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സിവില്‍ എന്‍ജിനീയറിംഗില്‍ ഇരുപത് വര്‍ഷത്തില്‍ കുറയാത്ത പ്രൊഫഷണല്‍ പോസ്റ്റ് ക്വാളിഫിക്കേഷന്‍ പരിശീലനം നേടിയിരിക്കണം. പ്രായപരിധി അറുപത് വയസ്. അപേക്ഷയുടെ പകര്‍പ്പ് മുന്‍കൂറായി ജോയിന്റ് സെക്രട്ടറി (ഭരണം), ധനകാര്യ വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ മെയ് അഞ്ചിന് മുമ്പ് അയയ്ക്കണം. പി.എന്‍.എക്‌സ്.1540/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|