A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/04/2017

 

 


ആദ്യ കേരള മന്ത്രിസഭയുടെ 60 ാം വാര്‍ഷികാഘോഷം: ഫോട്ടോപ്രദര്‍ശനം ഇന്നു മുതല്‍ (ഏപ്രില്‍ 22)

ആദ്യ കേരള മന്ത്രിസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഇന്ന് (ഏപ്രില്‍ 22) രാവിലെ 11ന് കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കും. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറീസ്മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ, ഇ.എം.എസിന്റെ മകള്‍ ഇ.എം. രാധ, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു എന്നിവര്‍ സംബന്ധിക്കും. ഐക്യകേരള രൂപീകരണത്തിന് മുമ്പുള്ള അവിസ്മരണീയ നിമിഷങ്ങള്‍, ആദ്യ മന്ത്രിസഭയുടെ രൂപീകരണം, 1967 ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടെയുള്ള അപൂര്‍വവും അമൂല്യവുമായ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും. 26ന് പ്രദര്‍ശനം സമാപിക്കും. പി.എന്‍.എക്‌സ്.1545/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|