A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/04/2017

 

 


ഹോമിയോപതി അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

മികച്ച ഹോമിയോപതി ഡോക്ടര്‍മാര്‍ക്കും, ഹോമിയോപ്പതി അധ്യാപകര്‍ക്കും അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ഡോ. ഹാനിമാന്‍ അവാര്‍ഡ് (ഹോമിയോപ്പതി ചികിത്സാ രംഗത്ത് സമഗ്രസംഭാവനകള്‍ നല്‍കിയ ഡോക്ടര്‍ക്കുളള അവാര്‍ഡ്), ഡോ. വില്യം ബോറിക്ക് അവാര്‍ഡ് (ഹോമിയോപ്പതി വകുപ്പിലെ മികച്ച ഡോക്ടര്‍ക്കുളള അവാര്‍ഡ്), ഡോ. ജെ. റ്റി. കെന്റ് അവാര്‍ഡ് (ഗവ. ഹോമിയോപ്പതി മെഡിക്കല്‍ കോളേജിലെ മികച്ച അധ്യാപകനുളള അവാര്‍ഡ്), ഡോ. എം.എന്‍. പിളള അവാര്‍ഡ് (സ്വകാര്യ, സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ മേഖലയിലെ മികച്ച ഡോക്ടര്‍ക്കുളള അവാര്‍ഡ്), എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷകള്‍/നോമിനേഷനുകള്‍ ക്ഷണിക്കുന്നത്. മാനദണ്ഡങ്ങളും, അപേക്ഷാഫോറവും www.homoeopathy.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ മെയ് അഞ്ചിന് മുമ്പ് ഹോമിയോപ്പതി ഡയറക്ടര്‍, ഈസ്റ്റ് ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം 695023 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. പി.എന്‍.എക്‌സ്.1550/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|