A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/04/2017

 

 


കുട്ടികള്‍ക്ക് ശാസ്ത്ര ബോധവത്കരണ ക്ലാസുകള്‍

സ്‌കൂള്‍ കുട്ടികള്‍ക്കായി (13 -16 വയസ്) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെയ് എട്ട് മുതല്‍ 12 വരെ ശാസ്ത്ര സമീക്ഷ എന്ന പേരില്‍ ശാസ്ത്ര ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. പട്ടത്തുളള ശാസ്ത്ര ഭവനില്‍ നടക്കുന്ന ഏകദിന ക്ലാസില്‍ പ്രശസ്ത ശാസ്ത്രജ്ഞനും അധ്യാപകരും ക്ലാസുകള്‍/ പ്രവൃത്തിപരിചയ ക്ലാസുകള്‍ എന്നിവ കൈകാര്യം ചെയ്യും. ഇതിലേക്കുളള പ്രവേശനം സൗജന്യമാണ്. താത്പര്യമുളള കുട്ടികള്‍ ഹെഡ്, സയന്‍സ് എഡ്യൂക്കേഷന്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്ര ഭവന്‍, പട്ടം പി.ഒ, തിരുവനന്തപുരം -4 എന്ന വിലാസത്തില്‍ ഏപ്രില്‍ 30നു മുമ്പായി അപേക്ഷിക്കണം. അപേക്ഷാഫോറം www.kscste.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471 2548218, 223. പി.എന്‍.എക്‌സ്.1553/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|