A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 29/04/2017

 

 


കായിക യൂണിവേഴ്‌സിറ്റി, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്റര്‍: കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും -കേന്ദ്രമന്ത്രി വിജയ് ഗോയല്‍ * കായികതാരങ്ങള്‍ക്കുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു

കേരളത്തിന് കായിക യൂണിവേഴ്‌സിറ്റി, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്റര്‍ എന്നിവ അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. 2013-16 വര്‍ഷങ്ങളിലെ ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങള്‍ക്കുള്ള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ക്യാഷ് അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യങ്ങള്‍ കേന്ദ്രമന്ത്രിസഭയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇന്ത്യയില്‍ മനുഷ്യവിഭവശേഷി ധാരാളമുണ്ട്. കാര്യക്ഷമമായ പരിശീലനവും പ്രചോദനവും യുവാക്കള്‍ക്ക് നല്‍കിയാല്‍ കായികമേഖലയില്‍ ഒരുപാട് നേട്ടങ്ങളുണ്ടാക്കാനാവും. കേരള സര്‍ക്കാരും സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇക്കാര്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കായികമേഖലയുടെ ഉന്നതിക്കായി കേരള സര്‍ക്കാരിന്റെ പദ്ധതികളായ ഓപറേഷന്‍ ഒളിമ്പിയ, കായിക കാര്യക്ഷമതാ മിഷന്‍ എന്നിവ ഇക്കാര്യത്തിന് സഹായകമാകും. മുഖ്യമന്ത്രി പിണറായി വിജയനും കായികമന്ത്രി എ.സി. മൊയ്തീനും അണ്ടര്‍ 17 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തുമെന്ന് തന്നെ അറിയിച്ചിട്ടുണ്ട്. ലഭിച്ച മെഡലുകള്‍ക്കപ്പുറം നിരവധി താരങ്ങള്‍ ഒളിമ്പിക്‌സിലും പാരാലിംപിക്‌സിലും യോഗ്യത നേടിയത് രാജ്യത്തെ കായികമേഖലയുടെ മികവാണ്. എല്ലാ സായ് സെന്ററുകളും മറ്റ് പരിശീലനകേന്ദ്രങ്ങളും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തും. തലസ്ഥാനത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം മികച്ചതാണെന്നും അവിടം സന്ദര്‍ശിച്ചശേഷം കേന്ദ്രമന്ത്രി പറഞ്ഞു. മന്ത്രിയെന്നതിനപ്പുറം താന്‍ ഖോ-ഖോ, ബാസ്‌കറ്റ് ബോള്‍ ഇനങ്ങളില്‍ ദേശീയതാരമായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്ന കായികതാരങ്ങളുടെ ഭാവി വളര്‍ച്ചയ്ക്കും പുതുതലമുറയുടെ കായികമേഖലയുടെ മികവുയര്‍ത്താനുമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ-കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന അഭിമാനമുഹൂര്‍ത്തത്തിലേക്ക് കേരളത്തെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ വിശിഷ്ടാതിഥിയായിരുന്നു. സായ് ഡയറക്ടര്‍ ഡോ.ജി. കിഷോര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിട്രേറ്റീവ് ബോര്‍ഡ് അംഗങ്ങളായ ഡി. വിജയകുമാര്‍, പി. ശശിധരന്‍ നായര്‍, എം.ആര്‍. രഞ്ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ സ്വാഗതം പറഞ്ഞു. കായികതാരങ്ങളായ രഞ്ജിത്ത് മഹേശ്വരി, ചിത്ര പി.യു, ലിഡിയമോള്‍ സണ്ണി, മയൂഖ ജോണി, ടിന്റു ലൂക്ക, ബെറ്റി ജോസഫ്, നിത്യ കുര്യാക്കോസ്, ഡിറ്റി മേള്‍ വര്‍ഗീസ്, ജിസ്‌ന മാത്യു തുടങ്ങിയവര്‍ക്കുള്ള അവാര്‍ഡാണ് വേദിയില്‍ കേന്ദ്രമന്ത്രി കൈമാറിയത്. 1950 കായികതാരങ്ങള്‍ക്കായി 2,78,12,775 രൂപയാണ് ആകെ വിതരണം ചെയ്യുന്നത്. പി.എന്‍.എക്‌സ്.1679/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|