A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 05/05/2017

 

 


ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ്ങ് ടെക്‌നോളജി (സി-ഡിറ്റ്), മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, തലശ്ശേരി എന്നിവയുടെ സംയുക്ത അക്കാദമിക് സംരംഭമായ മെഡിറ്റിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ-വിവരസാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,ക്ലിനിക്കല്‍ എന്‍ജിനീയറിങ്ങ് എന്നിവയില്‍ അഡ്വാന്‍സ് ഡിപ്ലോമയും ഹെല്‍ത്ത്‌കെയര്‍ ഹോസ്പിറ്റാലിറ്റി മാനേജ് മെന്റില്‍ ഡിപ്ലോമയും നല്‍കുന്ന കോഴ്‌സുകളുടെ മൂന്നാമത് ബാച്ചിലേക്കാണ് പ്രവേശനം. ഐടി/കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ്/ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങ് യോഗ്യതയോ ഐടി/കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദമോ, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ്/കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ്/ ഐടി/ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങ് എന്നിവയില്‍ ത്രിവല്‍സര ഡിപ്‌ളോമയോ ഉള്ളവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം. ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങ്/മെഡിക്കല്‍ ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങ് യോഗ്യതയോ, ഈ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ, ത്രിവല്‍സര ഡിപ്‌ളോമയോ ഉള്ളവര്‍ക്ക് ക്‌ളിനിക്കല്‍ എന്‍ജിനിയറിങ്ങിന് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സിനും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്. www.medit.cdit.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.www.cdit.org,www.mcc.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാനതീയതി ജൂണ്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് സി-ഡിറ്റിന്റെ തിരുവനന്തപുരം മെയിന്‍ ക്യാമ്പസ് (ഫോണ്‍ 9746093222, 9895029009), സി-ഡിറ്റ് കണ്ണൂര്‍ റീജിയണല്‍ സെന്റര്‍ (ഫോണ്‍ : 0497-2711910). പി.എന്‍.എക്‌സ്.1727/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|