A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/05/2017

 

 


ഇനി അധ്യാപകര്‍ക്കും കളിപ്പാട്ടം

കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കളിപ്പാട്ടം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രീ സ്‌കൂള്‍ വിദ്യഭ്യാസത്തിന്റെ ഏകോപനത്തിനും ശാസ്ത്രീയ പരിപോഷണത്തിനുമാണ് വിദ്യാഭ്യാസ വകുപ്പ് കളിപ്പാട്ടം എന്ന കൈപ്പുസ്തകം തയ്യാറാക്കിയത്. കൂടാതെ ബുദ്ധിപര വെല്ലുവിളികള്‍ നേരിടുന്ന കുട്ടകള്‍ക്കായി എട്ട് കൈപ്പുസ്തകങ്ങളും മറ്റ് എട്ടെണ്ണം അധ്യാപകര്‍ക്കായും തയ്യാറാക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായിരിക്കും. ആരോഗ്യ മന്ത്രി കെ. കെ. ശൈലജയാണ് പുസ്തകം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റു വാങ്ങുക. ഇന്ന് (മേയ് 22) രാവിലെ 11 മണിക്കാണ് പുസ്തക പ്രകാശനം. പി.എന്‍.എക്‌സ്.1981/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|